ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടെറാഫ്യൂജിയയുടെ പറക്കും കാര്‍ നമ്മള് ഓരോരുത്തരുടെയും കൈകളിലേക്ക് വരുന്നു. നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇനി കാറില്‍ പറക്കാം. കേവലം എട്ടു വര്‍ഷത്തിനകം അതായത് 2020 ഓടെ ഈ കാര്‍ നമുക്ക് വാങ്ങാനാകും എന്നാണ് ടെറാഫ്യൂജിയ പറയുന്നത്.
279,000 ഡോളര്‍ ആണിതിന്റെ വില. ചെറു വിമാനമായ സെസ്നക്ക് 289,500 വിലയുള്ളപ്പോള്‍ ആണ് ടെറാഫ്യൂജിയ 279,000 ഡോളറിനു ലഭിക്കുന്നത്. മടക്കി വെക്കാവുന്ന ചിറകുകളാണ് ഈ കാറിനുണ്ടാവുക. 30 സെക്കന്‍ഡുകള്‍ കൊണ്ട് പറക്കലിന് തയ്യാറാവാന്‍ ടെറാഫ്യൂജിയ കാറിന് സാധിക്കും. ചൈന, ബ്രസീല്‍ എന്നീ രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പറക്കും കാറിന് വിപണി കണ്ടെത്താന്‍ കമ്പനിക്ക് ഉദ്ദേശ്യമുണ്ട്. മണിക്കൂറില്‍ 177 കിമി വേഗതയില്‍ പറക്കാന്‍ ഈ കാറിനാവും.
അതെ സമയം ഈ വാഹനം സാധാരണ കാര്‍ ലൈസന്‍സ് വെച്ച് ഓടിക്കാന്‍ കഴിയില്ല. പകരം ഈ കാറിനും സാധാരണ പൈലറ്റ് ലൈസന്‍സ് തന്നെ വേണം. കൂടാതെ ഈ കാര്‍ ഇതിനകം തന്നെ ഒരു ഇന്ത്യക്കാരന് ബുക്കു ചെയ്തു കഴിഞ്ഞതായി ടെറഫ്യൂജിയ സ്ഥാപകരില്‍ ഒരാളായ കാള്‍ ഡീട്രിക് പറഞ്ഞു.