ഇതുപോലൊരു നായ വീട്ടിലുണ്ടെങ്കില്‍ രാവിലെ അലാറം വെക്കേണ്ട കാര്യമില്ല : വീഡിയോ

0
214

അതിരാവിലെ സ്ഥിരമായി ഉണരുന്ന ആള്‍ക്കാര്‍ക്ക് അലാറത്തിന്റെ ആവശ്യമേ വരുന്നില്ല. എന്നാല്‍ ഇവിടെ ഒരാള്‍ക്ക് എഴുന്നേല്‍ക്കാന്‍ തോന്നിയില്ല എങ്കിലും വളര്‍ത്തുനായ കൃത്യമായി അലാറം കൊടുത്തോളും. മാത്രമല്ല അലാറം ക്ലോക്ക് സ്നൂസ് ചെയ്യുന്നപോലെ ഗ്രേ എന്ന  ഈ നായയും പെരുമാറിക്കോളും. അത്രത്തോളം ഈ വളര്‍ത്തുനായ പരിശീലനം നേടിക്കഴിഞ്ഞു.

എല്ലാ ദിവസവും ഗ്രേയുടെ യജമാനന്‍ എണീക്കുന്ന നേരത്ത് ഗ്രേ ബെഡ്ഡിനരികില്‍ തന്നെ ഉണ്ടാകും. ഒരു ഒളിക്യാമറ ഉപയോഗിച്ച് ഗ്രേയുടെ യജമാനന്‍ ഷൂട്ട്‌ ചെയ്ത വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് ഈ നായയുടെ കഴിവ് തിരിച്ചറിയാന്‍ കഴിയും.

ഈ വീഡിയോ പുറത്തു വന്നതോടെ ഗ്രേ താരമായി മാറിക്കഴിഞ്ഞു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ …