ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളും കാണിച്ചുകൂട്ടുന്നത്?

424

Untitled-1

പെണ്ണ് എന്നും പെണ്ണ് തന്നെ..അതിപ്പോള്‍ പാറശാലയായാലും ശരി ലണ്ടന്‍ നഗരമായാലും ശരി..പെണ്ണ് എന്നാല്‍ പെണ്ണ് തന്നെ..അവള്‍ക്ക് ഒരു അടിസ്ഥാന സ്വഭാവമുണ്ട്..ആണുങ്ങളെ നിലയ്ക്ക് നിര്‍ത്താനും വരച്ച വരയിലിട്ടു ഇക്ഷ ഇക്ര ഇമ്ര എഴുതിക്കാനും ലോകത്തെ സകലമാന പെണ്ണുങ്ങളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നമ്പരുകളുമുണ്ട്…

ഇതു മുഴുവന്‍ വായിച്ചു കഴിഞ്ഞ ശേഷം നിങ്ങള്‍ പറയു..ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളും പറയുന്നത്…

1. നിങ്ങള്‍ ഒരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലായി..അവസാനം നിങ്ങളെ മടുത്താല്‍ അവള്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്, “എടാ, ഞാന്‍ ഈ ബന്ധത്തിന് മാനസികമായി ഒരുങ്ങിയിട്ടില്ല”..ഇതു കേട്ട് നിരാശയില്‍ ആകുന്ന നമ്മുടെ മുന്നില്‍ കൂടി നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തിനെയും ലൈന്‍ അടിച്ചു കൊണ്ട് അവള്‍ പോകുന്നത് നമുക്ക് കാണാന്‍ സാധിക്കും.!

2. “ഇല്ല, എനിക്ക് ഒരു കുഴപ്പവും ഇല്ല” എന്ന് ഒരു പെണ്ണ് പറഞ്ഞാല്‍ ജാഗ്രതൈ..അവിടെ അവള്‍ക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട്..ഇനി “എടാ ഒരു ചെറിയ പ്രശ്നമുണ്ട്” എന്നാണ് അവള്‍ പറയുന്നത് എങ്കില്‍ ഉറപ്പിച്ചോ അവിടെ ഭീകരമായ ഒരു പ്രശ്നമുണ്ട്.

3. വായില്‍ വരുന്ന സകലമാന കാര്യങ്ങളും വിളിച്ചു പറഞ്ഞു എല്ലാരേയും വഴക്കും പറഞ്ഞു കൈയ്യില്‍ കിട്ടിയത് ഒക്കെ അടിച്ചു പൊളിച്ചു സംഹാര താണ്ഡവമാടിയ ശേഷം നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ അമ്മ ഒക്കെ നില്‍ക്കുന്ന ഒരു നില്‍പ്പ് ഉണ്ട്, നമ്മള്‍ ആണ് എല്ലാം കാണിച്ചു കൂട്ടിയത് എന്ന ലുക്കില്‍ ഒരു നില്‍പ്പ്.!

4. “നീ എന്താ പറഞ്ഞെ, ഒന്ന്കൂടി പറഞ്ഞെ” എന്ന് ഒരു പെണ്ണ് ചോദിച്ചാല്‍ അതിന്‍റെ അര്‍ഥം അവള്‍ നിങ്ങള്‍ പറഞ്ഞത് കേട്ടില്ലയെന്നല്ല മറിച്ചു നിങ്ങള്‍ പറഞ്ഞത് അവള്‍ക്ക് ഇഷ്ടമായില്ലഎന്നും അതു തിരുത്താന്‍ നിങ്ങള്‍ക്ക് അവള്‍ ഒരു അവസരം തരികയാണ് എന്നുമാണ്.

5. എനിക്ക് വലിയ ഗ്ലാമര്‍ ഉള്ള ചെക്കന്മാരെ ഒന്നും വേണ്ടാ എന്ന് അവള്‍ പറയും..പക്ഷെ അതും വിശ്വസിച്ചു ഒന്ന് ചെന്ന് നോക്കു..സാക്ഷാല്‍ ഷാരൂഖ്‌ ഖാന്‍ വന്നാലെ അവള് ഒന്ന് ചിരിക്കു..!

6. പിന്നെ അവള്‍ മനസ്സില്‍ ചിന്തിക്കുന്നത് നമ്മള്‍ മരത്തില്‍ കണ്ടു പ്രവര്‍ത്തിക്കണം..അല്ലെങ്കില്‍ അവള്‍ പിണങ്ങും.

7. നിങ്ങളുടെ മുന്നില്‍ “എനിക്ക് അതിനോട് വലിയ താലപര്യമില്ല” എന്ന് അവള്‍ പറഞ്ഞാല്‍ അവള്‍ക്ക് എവിടെയോ അതിനെ കുറിച്ച് എന്തോ ഒരു താലപര്യമുണ്ട് എന്ന് ഉറപ്പാണ്‌.

8. “ഞാന്‍ അഞ്ച് മിനിറ്റ് കൊണ്ട് റെഡി ആയി ഇറങ്ങാം” എന്നാണ് അവള്‍ പറയുന്നത് എങ്കില്‍ ഉറപ്പിച്ചോ നിങ്ങള്‍ക്ക് ഒന്ന് റസ്റ്റ്‌ എടുക്കാന്‍ കുറഞ്ഞത് ഒരു മണിക്കൂര്‍ സമയമെങ്കിലും ലഭിക്കും.

9. “ഞാന്‍ നിന്നോട് മിണ്ടില്ല” എന്ന് അവള്‍ പറഞ്ഞ ശേഷം അവള്‍ പിണങ്ങി ഇരിക്കും..നമ്മള്‍ മൈന്‍ഡ് ചെയ്തിലെങ്കില്‍ “ഞാന്‍ നിന്നോട് പിണക്കമാണ്” എന്ന് ഒരു വട്ടം കൂടി അവള്‍ ആവര്‍ത്തിക്കും..വീണ്ടും നമ്മള്‍ മൈന്‍ഡ് ചെയ്തില്ലെങ്കില്‍ ” നീ എന്നോട് അല്ല ഞാന്‍ നിന്നോട് ആണ് പിണങ്ങി ഇരിക്കുന്നത്” എന്ന് പറഞ്ഞു കൊണ്ട് അവള്‍ വീണ്ടും വരും.

10. നമുക്ക് ഒരു താല്‍പ്പര്യവുമില്ലാത്ത സിനിമയ്ക്ക് കൂട്ട് വരാന്‍ അവള്‍ നിര്‍ബന്ധിക്കും എന്നിട്ട് തീയറ്ററിലെ എസിയില്‍ ചെന്ന് ഇരുന്നു സുഖമായി ഉറങ്ങും..!

ഇതാണ് “അവള്‍”.. ഈ അവള്‍ എന്ന് പറയുന്നത്ഏതൊരു സ്ത്രീയുമാകം. നിങ്ങള്‍ക്ക് പരിചയമുള്ള ഏതൊരു സ്ത്രീക്കും ഇതില്‍ എല്ലാം ഇല്ലെങ്കിലും ഏതെങ്കിലും ഒക്കെ സ്വഭാവം ഉണ്ടാകും..ഉറപ്പ്..!