ഇതൊക്കെ നിരോധിച്ചെതെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല ; ലോക രാജ്യങ്ങളിലെ ചില മണ്ടന്‍ നിരോധനങ്ങള്‍

280

1000-banned

ഇന്ത്യന്‍ ഭരണകൂടം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ തിരക്കിലാണ്. ആകശത്തിന്റെ താഴെയുള്ളതിനെതിനേയും ഭാരത സംസ്‌കാരം സംരക്ഷിക്കുകയെന്ന പേരില്‍ നിരോധിക്കുകയാണല്ലോ. ഇന്ത്യയുടെ മകള്‍ ഡോക്യുമെന്ററിയും ബീഫും ഏറ്റവും ഒടുവിലത്തേതു മാത്രം.

നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യക്ക് കൂട്ടുകാരുണ്ട്. ലോകത്തെ ഏറ്റവും മണ്ടന്‍ നിരോധനങ്ങളെ കുറിച്ചാണ് ചുവടെ

ആസ്‌ട്രേലിയ

ലോകത്തെ ഏറ്റവും മണ്ടന്‍ നിരോധനം ഓസ്‌ട്രേലിയയുടെയാണ്. അവിടെ ചെറിയ സ്തനങ്ങളുള്ള സ്ത്രീകളുടെ അശ്ലീല വീഡിയോയ്ക്ക് നിരോധനമുണ്ട്. ചെറിയ കുട്ടികള്‍ക്ക് നേരേ ലൈംഗിക അതിക്രമങ്ങള്‍ ഉണ്ടാകും എന്നുള്ള കാരണമാണിതിന് പറയുന്നത് ( പോണോഗ്രഫി നിയമ വിധേയമായ രാജ്യമാണ് ഓസ്‌ട്രേലിയ )

ഫ്രാന്‍സ്

ഫ്രാന്‍സില്‍ നിരോധിച്ചിരിക്കുന്നത് കെച്ചപ്പാണ്. ഫ്രഞ്ച് രുചിയുടെ താളം തെറ്റിക്കുമെന്നാണ് അധികൃതര്‍ കാരണമായി പറയുന്നത്.

ബുറുണ്ടി

ദക്ഷിണാഫ്രിക്കയിലെ ഒരു പരമാധികാര പ്രദേശമാണ് ബുറുണ്ടി. അവിടെ 2014 മാര്‍ച്ചില്‍ ജോഗിംഗ് നടത്തുന്നവര്‍ക്ക് പുതപ്പ് നിരോധനം കൊണ്ടുവന്നു

ഇറാന്‍

പുരുഷന്മാര്‍ മുടി നീട്ടിവളര്‍ത്തുന്നതിന് ഇറാനില്‍ വിലക്കുണ്ട്. ഗവണ്മെന്റ് തീരുമാനിച്ചിട്ടുള്ള സ്റ്റൈലിലെ മുടിവെട്ടിക്കാന്‍ അനുവാദമുള്ളു.

സിംഗപൂര്‍

സിംഗപ്പൂരില്‍ നിരോധിച്ചിരിക്കുന്നത് ച്യൂയിംഗ് ഗം ആണ്. ച്യൂയിംഗം ഉപയോഗിച്ച് ഒരാള്‍ പൊതുഗതാഗത സംവിധാനം ഒരിക്കല്‍ താറുമാറാക്കിയതിനെ തുടര്‍ന്നാണിത്

നോര്‍ത്ത് കൊറിയ

നീല ജീന്‍സുകള്‍ നോര്‍ത്ത് കൊറിയന്‍ഗവണ്മെന്റ് നിരോധിച്ചിറ്റുണ്ട്. നീല ജീന്‍സുകള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അടയാളങ്ങളാണത്രെ

ചൈന

ഗെയിമിംഗ് കണ്‍സോളുകളാണ് ചൈന നിരോധിച്ചിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍ സമയം കളയാതിരിക്കാനാണിത്