ഇത് ഒരു കുടിയന്റെ രോദനം !!!

212

01

കള്ളു കുടിക്കാന്‍ പാടില്ല, അത് ശരീരത്തിനു കേടാണ്.. ഇതൊക്കെ ശരി തന്നെ, പക്ഷെ ചില അവസരങ്ങളില്‍ ഈ കള്ളു കുടിയന്മാര്‍ നമുക്ക് ഒരു രസ കാഴ്ചയായി മാറാറുണ്ട്. അങ്ങനെ ഒരു രസ കാഴ്ചയാണ് ഇവിടെ അരങ്ങേറിയത്.

ഒരു കമ്പി വേലി മുറിച്ചു കടക്കാന്‍ ഒരു കുടിയന്‍ നടത്തുന്ന കോപ്രായങ്ങള്‍ ആണ് രംഗം. തപ്പിയും തടഞ്ഞും എല്ലാം ആ കമ്പി വേലിയില്‍ മുറുകെ പിടിച്ചു, ഇരുന്നും കിടന്നും എല്ലാം ഒന്ന് മറു കണ്ടം ചാടാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ നടക്കുന്നില്ല. തൊഴഞ്ഞും ഇഴഞ്ഞും എല്ലാം ആ വേലിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അയാള്‍ നീങ്ങുന്നു, ഇടയ്ക്ക് അത് ചാടി കടക്കാനും ഒരു ശ്രമം നടത്തി നോക്കി,ഒന്നും നടന്നില്ല.

ഈ അധ്വാനത്തിന്റെ ഇടയില്‍ ഒരു വഴിപോക്കന്‍ ആ വഴി കടന്നു പോയി,പെട്ടന്നു മാന്യത കൈവരിച്ച നമ്മുടെ കഥാനായകന്‍ ഒരു നിമിഷം അയാള്‍ കടന്നു പോകുന്നത് വരെ അനങ്ങാതെ അങ്ങ് നിന്നു. പോയ ഉടനെ വയ്യാത്ത പട്ടി കയ്യാല കേറും പോലെ ആ കമ്പിവേലി കേറാന്‍ തുടങ്ങി,തപ്പി തടഞ്ഞു താഴെ വീഴും വരെ ഈ യുദ്ധം തുടര്‍ന്നു.

ഒരു മിനിറ്റ് മുപ്പത് സെക്കന്റ് നീണ്ട നിന്ന യുദ്ധം അവസാനിച്ചത് നമ്മുടെ കഥനയകാന്‍ വേലിയുടെ ഇങ്ങെ അറ്റം ഇപ്പുറത്തേക്ക് കടക്കാന്‍ ഉള്ള വഴി കണ്ടുപിടിച്ചപ്പോള്‍ ആണ്. അത്രയും നേരം വേലിയും ആയി ഒരു അംഗത്തില്‍ എര്‍പെട്ടിരുന്ന അദ്ദ്‌ദേഹം വഴി കണ്ടു പിടിച്ചപ്പോള്‍ ഒന്നും സംഭവിക്കാത്ത ഭാവത്തില്‍ അത് വഴി നടന്നു ഇപ്പുറത്ത് വന്നു ഒരു കുസലും ഇല്ലാതെ തന്റെ വഴിക്ക് പോയി