Untitled-1

കേരളത്തിന്റെ സ്വന്തം നിര്‍മിതിയായ ‘എക്‌സ്പ്രസ് യുവേഴ്‌സെല്‍ഫ്’ മെസഞ്ചര്‍ ആപ്പ് ജനപ്രീതിയാര്‍ജിക്കുന്നു. മലയാളികളായ പ്രദീപ് കണിയാടിയും സുമി ജോസഫും ചേര്‍ന്ന് നിര്‍മിച്ച ആപ്പ് ഇക്കഴിഞ്ഞ ജൂലായിലാണ് പുറത്തിറങ്ങിയത്. വാക്കുകളും ചിത്രങ്ങളും വീഡിയോകളും ശബ്ദവും ഈ ആപ്പിലൂടെ അയയ്ക്കാം

വാട്‌സ് ആപ്പിന്റെ സ്വഭാവസവിശേഷതകളുള്ള എക്‌സ്പ്രസ് യുവേഴ്‌സെല്‍ഫ് സുരക്ഷിതമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അയയ്ക്കുന്ന രേഖകള്‍ സെര്‍വറില്‍ ശേഖരിച്ചുവെക്കുന്നില്ല. പാസ്‌വേഡുള്ളതിനാല്‍ മറ്റുള്ളവര്‍ ഫോണ്‍ ഉപയോഗിച്ചാലും ഭീഷണിയില്ല. ഓരോ സന്ദേശങ്ങളും നിശ്ചിത സമയത്തിനുള്ളില്‍ ഒഴിവാക്കാനുള്ള സൗകര്യവും ‘എക്‌സ്പ്രസ് യുവേഴ്‌സെല്‍ഫ് ഒരുക്കുന്നുണ്ട്. 250 അംഗങ്ങളുള്ള കൂട്ടായ്മകളുണ്ടാക്കാനും ഒറ്റ ക്ലിക്കില്‍ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുംഉള്ള സൗകര്യമുണ്ട്.

കൊച്ചി ഇന്‍ഫോ പാര്‍ക്കിലെ മീഡിയാ സിസ്റ്റംസ് ഇന്ത്യ സോഫ്റ്റ് സൊല്യൂഷന്‍സ് നിര്‍മിച്ച ‘എക്‌സ്പ്രസ് യുവേഴ്‌സെല്‍ഫ്’ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുള്ളവര്‍ക്ക് പ്ലേസ്റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.

You May Also Like

ആന്‍ഡ്രോയിഡ് ആപ് ഉണ്ടാക്കാന്‍ എളുപ്പവഴി..

ആന്‍ഡ്രോയിഡ് ആപ് നിര്‍മ്മിക്കാന്‍ ഒരു കൈ സഹായവുമായി ഗൂഗിള്‍.

ഇന്റര്‍നെറ്റ്‌ നിരോധനം മറികടക്കാന്‍ ഒരു എളുപ്പവഴി

മുന്നറിയിപ്പ് : – ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന്റെയും ഉപയോഗിച്ചു ചെയ്യുന്ന കാര്യങ്ങളുടെയും പരിപൂര്‍ണ ഉത്തരവാദി നിങ്ങള്‍ മാത്രമായിരിക്കും. സൂക്ഷിച്ചു കൈകാര്യം ചെയ്യുക. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഇത് ഉപയോഗിക്കാതിരിക്കുക.

എങ്ങനെ വാട്‌സ്ആപ്പില്‍ ‘ഓട്ടോ ഡൗണ്‍ലോഡിംഗ്’ തടയാം ?

വാട്‌സ്ആപ്പിലെ ഓട്ടോ ഡൗണ്‍ലോഡിംഗ് തടയാന്‍ ചുവടെ പറയുന്നത് ചെയ്താല്‍ മതിയാകും.

ഫേസ്ബുക്ക് എന്ന “പലചരക്ക്” കട….

എന്തിനും ഏതിനും ഫേസ്ബുക്ക് മതിയെന്നു നമ്മളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഈ ഫേസ്ബുക്ക് നല്ല രീതിയില്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റുവും പുതിയ ഉദാഹരണമാണ് ഫേസ്ബുക്കിന്റെ പുതിയ “ബൈ ബട്ടണ്‍”..!!!