Share The Article

2

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഗൂഗിള്‍ അവരുടെ പതിനഞ്ചാം ജന്മദിനം ആഘോഷിക്കുമ്പോള്‍ പഴയ പോലെ തന്നെ അവരുടെ ഈസ്റ്റര്‍ എഗ് എന്ന സെര്‍ച്ചില്‍ നമ്മുടെ കണ്ണില്‍ മാജിക്കുകള്‍ കാണിക്കുന്ന ഏര്‍പ്പാട് തുടരുകയാണ്. നമ്മെ 1998 ലെ ഗൂഗിള്‍ സെര്‍ച്ചിലേക്ക് മടങ്ങിക്കൊണ്ട് പോവുകയാണ് ഈ ഈസ്റ്റര്‍ എഗ്ഗിലൂടെ ഗൂഗിള്‍ ചെയ്യുന്നത്.

ലാറി പേജും സെര്‍ജി ബ്രിന്നും 98-ല്‍ ഗൂഗിള്‍ തുടങ്ങുമ്പോള്‍ ഉള്ള കാലത്തേക്ക് നമുക്കൊന്ന് മടങ്ങി പോകാം. ഇപ്പോള്‍ 300 ബില്ല്യന്‍ ഡോളര്‍ ടേണ്‍ ഓവറുള്ള കമ്പനിയായി ഗൂഗിള്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ അത്ഭുതപ്പെട്ടെക്കാം ഈ സേര്‍ച്ച്‌ ഭീമന്റെ വളര്‍ച്ച കണ്ടിട്ട്.

ഇപ്പോള്‍ മുഴുവന്‍ സമയം ബൂലോകത്തില്‍ - അല്ലറ ചിലറ ടെക്, ഹെല്‍ത്ത്, ഫണ്ണി പോസ്റ്റെഴുതി സമയം കളയുന്നു !