ഇത് ഫോട്ടോഷോപ്പല്ല ! തന്റെ ശമ്പളം കരണ്ട് തിന്ന എലിയെ ഒരാള്‍ ശിക്ഷിച്ച വിധം !

0
215

1

ഈ ചിത്രം കണ്ടിട്ട് വിചിത്രം എന്ന് നിങ്ങള്‍ മനസ്സില്‍ വിചാരിച്ചേക്കാം. തന്റെ ഒരാഴ്ചത്തെ ശമ്പളം കരണ്ട് തിന്ന ഒരു ചുണ്ടെലിയെ ഒരു പലസ്തീന്‍കാരന്‍ പിടിച്ചു ശിക്ഷിച്ച വിധമാണ് ചിത്രത്തില്‍ ഉള്ളത്. തന്റെ അലമാരയില്‍ വലിഞ്ഞു കയറിയാണ് എലി ഇയാള്‍ക്കിട്ടു പണി കൊടുത്തത്. തനിക്ക് പണി തന്ന എലിയെ ഇയാള്‍ ശിക്ഷിച്ച വിധം സ്വന്തം ഫേസ്ബുക്ക് പ്രൊഫൈലില്‍ ചിത്രം പോസ്റ്റ്‌ ചെയ്താണ് കക്ഷി ലോകത്തെ കാണിച്ചത്.

അലമാര തുറന്നു നോക്കിയപ്പോള്‍ തന്റെ 200 ഇസ്രായേലി ഷേകേല്‍ അഥവാ 3551 രൂപയില്‍ നോട്ടുകള്‍ എല്ലാം എലി കരണ്ട് തിന്ന നിലയിലായിരുന്നു എന്ന് ഈ പലസ്തീന്‍ യുവാവ്‌ പറയുന്നു. കഴിഞ്ഞ ദിവസം മാത്രം ലഭിച്ച തന്റെ ശമ്പളം നശിപ്പിച്ചത് കണ്ടപ്പോള്‍ തനിക്ക് കണ്ട്രോള്‍ നഷ്ടമായെന്നു അദ്ദേഹം പറയുന്നു. ഉടനെ വളരെ പണിപ്പെട്ടു കക്ഷി എലിയെ പിടികൂടുകയും കൈകളിലും കാലുകളിലും ചിത്രത്തില്‍ കാണിക്കുന്നത് പോലെ കെട്ടിത്തൂക്കുകയും ആയിരുന്നു. വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ നിന്നുമുള്ള ഇയാള്‍ ഇപ്പോള്‍ ഗാസയില്‍ ആണത്രേ താമസിക്കുന്നത്.