ഇത് സോളാര്‍ ; ഒരു വഞ്ചനയുടെ കഥ.!

  222

  19-saritha

  സോളാര്‍ കേസ് വെറും ഒരു വഞ്ചനാക്കേസ് മാത്രമാണ് എന്ന് കേരള സര്‍ക്കാര്‍.! എന്ത് നിസാരം.!

  കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന് മുന്നിലാണ് കേരള സര്‍ക്കാര്‍ ഇങ്ങനെയൊരു  സത്യവാങ്മൂലം നല്കിയിരിക്കുന്നത്.

  കേസില്‍ സര്‍ക്കാരിന് ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. ടീം സോളാറും ഇടപാടുകാരും തമ്മിലുള്ള സാമ്പത്തിക ക്രമക്കേട് മാത്രമാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  കേസില്‍ മാധ്യമ റിപ്പോര്‍ട്ടുകളിലും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളിലും ഒരു കഴമ്പുമില്ല. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അഡ്വക്കേറ്റ് ജനറല്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.