യഥാര്‍ത്ഥ പ്രൊഫൈലുകളെക്കാള്‍ വ്യാജന്മാര് കോടി കുത്തി വാഴുന്ന മുഖ പുസ്തകത്തില്‍, ഇനി മുതല്‍ വ്യാജമാന്മാരെ നിര്‍മ്മിക്കുകയോ, അതുവഴി ഫേസ്ബുക്കില്‍ എന്തെങ്കിലും ആക്റ്റിവിറ്റികള്‍ നടത്തുകയോ ചെയ്താല്‍ അകത്ത്കിടക്കാം.. കാരണം വ്യാജമാരെ ഇല്ലാതാക്കാന്‍ കര്‍ശന നിയമ നടപടികളുമായി പോലീസും, സൈബര്‍ സെല്ലും രംഗത്തെത്തുന്നു.
സംസ്ഥാനത്ത് ഇതുവരെ ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈലുകള്‍ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് ഏകദേശം 360 ഓളം കേസുകള്‍ നിലവില്‍ രെജിസ്റ്റര്‍ ചെയ്തിട്ടുള്ളതായും, കര്‍ശനമായ നിരീക്ഷണങ്ങള്‍ നടത്തി ഇനിയും വ്യാജന്മാരെ കണ്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതാനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഒപ്പം മൊബൈല്‍ ഇന്റര്‍നെറ്റ് ദുരുപയോഗം തടയുന്നതിനാവശ്യമായ നടപടികള്‍ കര്‍ശനമാക്കാനും തീരുമാനം ആയിട്ടുണ്ട്.
സൈബര്‍ കേസുകളില്‍, ത്വരിതമായി നടപടികള്‍ എടുക്കുന്നതിനും, പ്രതികളെ കണ്ടുപിടിക്കുന്നതിനും പോലീസ് സേനക്കും, സൈബര്‍ സെല്ലിനും അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതായും മന്ത്രി അറിയിച്ചു. ഒപ്പം നിയമപാലകരായ പോലീസുകാര്‍ തന്നെ പ്രതികളായ കേസുകളില്‍ എല്ലാം ക്രിമിനല്‍ കേസ് രെജിസ്റ്റര്‍ ചെയ്തതായും, ഏകദേശം 690ഓളം കേസുകള്‍ ഇതുവരെ രെജിസ്റ്റര്‍ ചെയ്തതില്‍ 390ഓളം പേര് നിയമനടപടിക്ക് വിധേയരായി സസ്പെന്‍ഷനില്‍ ആയെന്നും മന്ത്രി പറഞ്ഞു.