ഇനിയും ചൊറിഞ്ഞാല്‍ ഞങ്ങള്‍ തിരിച്ചടിക്കും ; പാകിസ്ഥാന് ഇന്ത്യയുടെ അവസാനത്തെ മുന്നറിയിപ്പ്.!

    237

    indian-army-desktop-hd-wallpaper-(1)

    ഒടുവില്‍ ഇന്ത്യ പ്രതികരിക്കുന്നു. ഇനിയും പാകിസ്ഥാന്റെ പ്രകോപനം തുടര്‍ന്നാല്‍ ശക്തമായ ഭാഷയില്‍ പ്രതികരിക്കുമെന്നു ഇന്ത്യ.

    പാക്കിസ്ഥാനു ശക്തമായ മുന്നറിയിപ്പുമായ് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കാരാണ് രംഗത്ത് എത്തിയിരിക്കുന്നത്. പാക്കിസ്ഥാന്‍ തുടരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന പശ്ചാത്തലത്തിലാണ് പരീക്കറിന്റെ മുന്നറിയിപ്പ്.

    അതിര്‍ത്തിയില്‍ ഇനിയുമൊരു വെടിനിര്‍ത്തല്‍ ലംഘനമുണ്ടായാല്‍ സൈന്യം ശക്തമായി തിരിച്ചടിക്കും.ഇന്ത്യന്‍ സൈന്യം ഇതുവരെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ല. പാക്ക് പ്രകോപനങ്ങ ള്‍ക്കെതിരെ പ്രതികരിക്കുക മാത്രമാണ് സേന ചെയ്യുന്നതെന്നും ഇന്ത്യന്‍ പ്രതിരോധമന്ത്രി പറഞ്ഞു.