‘മലയാള സിനിമയ്ക്ക് കുറച്ച് നല്ല തിരക്കഥകള്‍ വേണം .’ .

ഈ ഒരൊറ്റ ഡയലോഗിന്റെ ബലത്തില്‍, ഞാനും എന്റെ രണ്ടു കൂട്ടുകാരും,(അരുണും സനലും പിന്നെ ഞാനും..) മലയാള സിനിമയെ രക്ഷിക്കാനിറങ്ങി.ഫൈനല്‍ ഇയര്‍ ഡിഗ്രി എക്‌സാം കഴിഞ്ഞു,വായിനോട്ടത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് ഗവേഷണം ചെയ്യുന്ന കാലം. ഒരു ദിവസം നമ്മള്‍ മൂന്നുപേരും, പഴയ കാല തല്ലുകൊള്ളിതരങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതിനിടയിലാണ് ആ മോഹമുദിച്ചത്, തിരക്കഥ. ‘തിരക്കഥ എഴുതാന്‍ ആദ്യം കഥ വേണം’ അതിനെന്താ നമുക്കെഴുതാമെന്നെ.

നമ്മള് മൂന്നുപേര് എഴുതുമ്പോള്‍ മൂന്നു കഥയാവില്ലേ.അരുണിനൊരു സംശയം.അത് ശരിയാ,അപ്പോള്‍ എന്ത് ചെയ്യും.ഞാന്‍ ചോദിച്ചു.മൂന്നു കഥയില്‍നിന്നു ഇഷ്ടപ്പെടുന്ന കഥ എടുക്കാം,സനലിന്റെ അഭിപ്രായത്തോട് യോചിച്ചു.ഒരു മാസം കഴിഞ്ഞു ഇതേ കോളേജിന്റെ മരച്ചുവട്ടില്‍,കഥയുമായി വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു.

പത്മരാജനുംഎം.ടി യും രഞ്ജിത്തും,അങ്ങനെ അങ്ങനെ നല്ലവരായതിരക്കഥാകൃത്തുക്കള്‍,മനസിന്റെ വെള്ളിത്തിരയില്‍ ഓടിക്കളിച്ചു.നമ്മള്‍ കഥയെഴുതുന്നു,സിനിമയാവുന്നു,അത് ഹിറ്റാകുന്നു.ഹോ ഹോ, ഓര്‍ത്തിട്ടു തന്നെ കുളിര് കോരുന്നു.കളര് പരിപാടിയായിരിക്കും.(ആഹാ, എന്ത് മനോഹരമായ നടക്കാത്തസ്വപ്നം).

ദിനപത്രം, ബാലരമ,ബാലഭൂമി,പൂമ്പാറ്റ,ബാലമംഗളം ഇവയ്ക്കുനടുവില്‍ ഞാന്‍,ചിന്താമഗ്‌നനായി. കഥയെഴുത്തോട് എഴുത്ത്.അരുണും സനലും ഇതേ സ്ഥിതിയായിരിക്കും.അങ്ങനെ ഒരു മാസം (ഫൈനല്‍ടെസ്ടിനേഷന്‍) കഴിഞ്ഞു. രാവിലെ മൂന്നു പേരും, സോറി മൂന്നു കഥാകൃത്തുക്കള്‍ കഥയുമായി അവതരിച്ചു.അടുത്തത് കഥ കേള്‍ക്കല്‍ മഹാമഹം.സനലിന്റെ കയ്യില്‍ എഴുതിയത് ഇല്ല,അവന്റെ സംഗതി മനസിലാണ് ഉള്ളത്,എന്തായാലും അവന്‍, ഒരു കാമ്പസ് ആക്ഷന്‍ സ്‌റ്റോറി ഹോളിവുഡ് സ്‌റ്റൈലില്‍പറഞ്ഞു നിര്‍ത്തി. സംഗതി കൊളളാം.(പക്ഷെ ഞാന്‍ എഴുതിയത്ര വരില്ല).അങ്ങനെ അരുണിന്റെ ഊഴമായി, ഭാഗ്യത്തിന് അവന്‍ ഒരു പേജില്‍ എഴുതിയിട്ടുണ്ട്. അവന്‍ ഒരു റൊമാന്റിക് ലവ് സ്‌റ്റോറി പറഞ്ഞു. അതും കൊളളാം.(പക്ഷെ ട്വിസ്റ്റ് ഞാന്‍ എഴുതിയത്രഇല്ല.).

നിങ്ങള്‍ടെ കഥയൊക്കെ തീര്ന്നല്ലേ, അഹങ്കാര ഭാവത്തോടെ,ഞാന്‍ ഒരു കെട്ട് പേപ്പര്‍ എടുത്തു കൊടുത്തു.കണ്ടാടാ ഇതാണ് കഥ, വായിച്ചു പഠിക്ക്.മുഖത്ത് അഹംഭാവം കുറച്ചൂടെ വരുത്തി രണ്ടു പേരെയും നോക്കി.

അരുണ്‍ അത് വായിക്കാന്‍ തുടങ്ങി. നായികയുടെ പേര് ‘അജിത’.അയ്യേ അജിതയോ,എന്തുവാടാ ഈ എഴുതി വെച്ചിരിക്കുന്നെ. രണ്ടുപേരും മുഖത്തോട് മുഖം നോക്കി ചിരിയോടു ചിരി.(ഏതെങ്കിലും’അജിത’മാര്‍ ഇത് വായിക്കുന്നെങ്കില്‍ ക്ഷമിക്കുക).സ്വാഭാവികമായുംഎന്റെ മുഖത്തുണ്ടായിരുന്ന അഹങ്കാരം മുങ്ങി ചമ്മല്‍ എന്‍ട്രി ചെയ്തു.ഓരോ വാക്കും വാചകവും വായിച്ചു അവര് ചിരിയോടു ചിരി.(ഈശ്വരാ പണി പാളി ഞാന്‍ മനസ്സില്‍ വിചാരിച്ചു). അങ്ങനെപൊട്ടിച്ചിരികള്‍ക്കും കളിയാക്കലുകള്‍ക്കുമൊടുവില്‍ കഥ തീര്‍ന്നു (എന്റെയും).

എന്തോ വലിയ അപരാധം ചെയ്തവനെ പോലെ ഞാനിരുന്നു.(ഈ കഥ ഇത്രേം കോമടി ആയിരിക്കുമെന്ന് ഞാന്‍ കരുതിയില്ല ).ഇതുവരെ ഒരു സിനിമേലും വരാത്ത ഡിഫറന്റ്‌റ് സ്‌ടോറിയാണ് സനല്‍ ചിരി മതിയാക്കി പറഞ്ഞു.അപ്പോള്‍ കഥ കൊള്ളാമല്ലേ.?. ഞാന്‍ ഒന്നൂടെ ഞെളിഞ്ഞിരുന്നു,അങ്ങനെ ഞാന്‍ കഥാകൃത്തായി..(തിരക്കഥ,സിനിമ…..പഴെ സ്വപ്നം റീലോഡഡ്,രോമാന്ജംസ് എക്‌സട്ര എക്‌സട്ര…. ). കഥയൊക്കെ കൊള്ളാം പക്ഷെ,നീ ഒരു കഥ കൊണ്ട് ഈ പരിപാടി നിര്‍ത്തുന്നതാണ് നല്ലത്.അവര് വീണ്ടും പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.(മേലാല്‍ ഈ സൈസ് പരിപാടിയും കൊണ്ട് ഈ ഏരിയയില്‍ കണ്ടു പോകരുതെന്ന്.) നിന്നെ പ്രേക്ഷകര്‍ കൈ വെക്കുന്നത് കാണാന്‍ വയ്യെന്ന്. (എന്ത് നല്ല കൂട്ടുകാര്‍, ഇതാണളിയാ സ്‌നേഹം).

ഞാന്‍ ചിരിക്കണോ കരയണോ?…അന്നത്തോടെ ഞാന്‍ ഒരു കാര്യം ഉറപ്പിച്ചു, ഇതെനിക്ക് പറ്റിയ പണിയല്ല (മലയാള സിനിമക്ക് ഭാഗ്യം ഇല്ലെന്നെ.എന്റെ കഥ സിനിമിയാക്കാന്‍,പാവം.)അങ്ങനെ തിരക്കഥ മോഹങ്ങള്‍ കുഴിച്ചുമൂടി, ഖബറില്‍ ഒരു പിടി പച്ചമണ്ണ് വാരിയിട്ടു ഞങ്ങള്‍ യാത്ര തുടരുന്നു… (‘അത് കൊണ്ട് പ്രേക്ഷകരെ നിങ്ങള്ക്ക് സന്തോഷിക്കാം.’)..’തിരക്കതാ കി സിന്ദഘി ജോ ഖബീ നഹീ….. ഖതം ഹോ ജാതീ ഹേ…… ‘

ഇനിയും പിറക്കാത്ത തിരക്കഥകളേ….

You May Also Like

ബോളിവുഡിന്റെ ആശയദാരിദ്ര്യത്തെ കുറിച്ച് നമ്മൾ കളിയാക്കുമെങ്കിലും ഈ രണ്ടു ചിത്രവും അത്തരത്തിൽ ഉള്ളതല്ല

ട്രൂ ഇവന്റസ്, ബയോപിക് എന്നിവ കരാർ എടുത്തിട്ടുള്ള ബോളിവുഡിൽ നിന്നും ആ കൂട്ടത്തിൽ പെടുത്താവുന്ന പുതിയ രണ്ടു ചിത്രങ്ങളാണ് State of siege :Temple Attack, ഷേർഷാ

മക്കള്‍ മാഹാത്മ്യം

വളരെനേരത്തെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം മിസ്സിസ്സ് സുശീല എസ് വാരിയര്‍ ആ വീട്ടില്‍നിന്നും യാത്രചോദിച്ച് പുറത്തിറങ്ങി. അവര്‍ പുറത്തിറങ്ങിയ നിമിഷം മുതല്‍ മിസ്സിസ്സ് രാജമ്മ ജി നായര്‍ തീവ്രമായ ചിന്തയിലാണ്. തന്റെ ജീവിതത്തില്‍ അങ്ങനെയൊക്കെ സംഭവിക്കുമോ?

അപ്പുണ്ണി ഏട്ടന്‍ – കഥ

അപ്പുണ്ണി അതാണ് അയാളുടെ പേര് … അപ്പുണ്ണി ഏട്ടന്‍ എന്ന് കൂടുതല്‍ ആളുകള്‍ വിളിക്കും ..ഒരു പരോപകാരി ..പരോപകാരമേ പുണ്യം എന്ന് വിശ്വസിച്ചു കല്യാണം പോലും കഴിക്കാന്‍ മറന്ന ആള് ,,പ്രായം കഴിഞ്ഞപ്പോള്‍ സ്വന്തം അമ്മ പോലും അക്കാര്യം മറന്നു എന്ന് വേണം എങ്കില്‍ പറയാം ..രാവിലെ ഉണര്‍ന്നാല്‍ ഇത്രയ്ക്കു തിരക്ക് നാട്ടിലെ മന്ത്രിമാര്‍ക്ക് പോലും കാണില്ല ..ഇല്ലത്തെ പറമ്പില്‍ തേങ്ങ ഇട്ടു എന്ന് പറഞ്ഞിട്ട് രണ്ടൂസം ആയി .’എടാ കഞ്ഞി കുടിച്ചിട്ട് പോടാ’ .അമ്മ .കേള്‍ക്കാത്ത പാതി പുള്ളി പടി ചാടി കടന്നു കഴിഞ്ഞു .തേങ്ങ ഉണ്ടായിരുന്നെങ്കില്‍ ഒരു ചമ്മന്തി അരച്ച് കഞ്ഞി കുടിക്കാം ആയിരുന്നു എന്ന് അമ്മ ഉറക്കെ പറഞ്ഞു .ആര് കേള്‍ക്കാന്‍ ? തിരകെ ഉച്ചക്ക് കേറി വന്നപ്പോള്‍ അമ്മ അവന്റെ കൈയില്‍ തേങ്ങ കണ്ടില്ല . അമ്മക്ക് അറിയാം , അവന്‍ അങ്ങനെ ആണ് ആരോടും ഒരു കണക്കും പറയില്ല , കിട്ടിയത് വാങ്ങി പോരും .

മറൈന്‍ഡ്രൈവിലൂടെ ഒരു പെണ്‍കുട്ടി നടന്നാല്‍…. : എല്ലാ പുരുഷന്മാരും ഒരുപോലെയല്ല …

ഇന്ത്യയില്‍ ഉറങ്ങാത്ത നഗരമായ മുംബൈയില്‍ 10 മണിക്കൂര്‍ ഒരു പെണ്‍കുട്ടി വിവിധ സ്ഥലങ്ങളില്‍ നടന്നപ്പോള്‍ ഒരു കമന്റ് പോലും കേള്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം…