ഇനിയൊരു വിന്‍ഡോസ് ഉണ്ടാവില്ല: വിന്‍ഡോസ് 10 അവസാനത്തേത്

407

windows_10_boolokam
പേടിക്കേണ്ട. വിന്‍ഡോസ് യുഗം അവസാനിക്കുകയല്ല. പക്ഷെ, അറിഞ്ഞിടത്തോളം ഈ വര്ഷം പുറത്തിറങ്ങാന്‍ പോകുന്ന Windows 10 ആയിരിക്കും മൈക്രോസോഫ്റ്റ് വിന്‍ഡോസിന്റെ അവസാനത്തെ ഔദ്യോഗിക വേര്‍ഷന്‍. മൈക്രോസോഫ്റ്റിലെ ജീവനക്കാരനായ ജെറി നിക്‌സന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

‘ഇപ്പോള്‍ ഞങ്ങള്‍ Windows 10 പുറത്തിറക്കാന്‍ പോകുകയാണ്. ഇതായിരിക്കും വിന്‍ഡോസിന്റെ അവസാന വേര്‍ഷന്‍. അതുകൊണ്ട് ഞങ്ങള്‍ ഇപ്പോഴും ഇതിനുവേണ്ടി അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്നു.’

ഇനി മുതല്‍ പുതിയ വേര്‍ഷനുകള്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കില്ല. പകരം ഓരോ പുതിയ ഫീച്ചറുകളും പുറത്തിറക്കുന്ന മുറയ്ക്ക് ഉപയോക്താക്കള്‍ക്ക് അത് അപ്‌ഡേറ്റ് ചെയ്യുവാന്‍ പറ്റിയ സംവിധാനം നിലവില്‍ വരും. ഇപ്പോള്‍ വിന്‍ഡോസ് 8.1 ആണ് ഏറ്റവും പുതിയ വിന്‍ഡോസ് വേര്‍ഷന്‍.