ഇനി അഭിമാനത്തോടെ പറയാം.. “ഞാനും ഒരു സിനിമാമോഹിയാണെന്ന്” – റിവ്യൂ

376

“ഇനി അഭിമാനത്തോടെ പറയാം….”ഞാനും ഒരു സിനിമാമോഹിയാണെന്ന്”

പ്രിന്‍സ്‌ ജോയ് സംവിധാനം ചെയ്ത ‘ഞാന്‍ സിനിമാമോഹി’ എന്ന ഷോര്‍ട്ട് ഫിലിം കണ്ടു. ആദ്യമേ തന്നെ പറയാം. മലയാള സിനിമയില്‍ ഒരിടം ഇവര്‍ക്ക്‌ കൂടി ഉള്ളതാണ്. സിനിമ സ്വപനം കാണുന്നവന്‍റെ കഥയല്ല…ഇത്. ! അതിനായി പ്രയത്നിക്കുന്നവരുടെ കഥയാണ്. ദിവസവും ക്യാമറ എന്ന ഉപകരണത്തില്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്കൊണ്ട് ഷോര്‍ട്ട് ഫിലിം എന്ന ചെറിയ കലയെ കൊലയാക്കി മാറ്റിയ നമ്മലെപോലുള്ളവര്‍ ഒരിക്കലെങ്കിലും ഇവരെ കണ്ട് പഠിക്കേണ്ടതുണ്ട്.

വര്‍ഷങ്ങള്‍ കാത്തിരുന്ന് ഒരു നല്ല പടം ചെയ്യുക എന്നതിലാണ് കാര്യം. ഈ ഷോര്‍ട്ട് ഫിലിമിന് ജീവന്‍ നല്‍കിയ ‘പ്രിന്‍സ്‌ ഏട്ടനെ’ ഒരു തവണ മാത്രമേ ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളു. സിനിമാമോഹി വരുന്നതിന് മുന്‍പ്. അന്ന് ഞാനും കണ്ടതാണ് ആ കണ്ണുകളിലെ ആത്മവിശ്വാസം. ! ..സിനിമാമോഹി എന്ന ഷോര്‍ട്ട് ഫിലിമിലെ നായകനില്‍ കണ്ട അതേ..ആത്മവിശ്വാസം.

**- മികച്ച ദൃശ്യങ്ങള്‍…
**- നിലവാരമുള്ള പാട്ടുകളും…സംഗീതവും.
**- സംവിധാനം ഒരിക്കല്‍കൂടി മികച്ചതായി.
**- എഡിറ്റിംങ്ങില്‍ സമയമെടുത്തതിന്‍റെ കാരണം കളറിങ്ങില്‍ കാണുന്നുണ്ട്.
[ കഥാമൂല്യമുള്ള ഒരു വര്‍ക്കുമായി ടീം എട്ടുകാലിയുടെ മൂന്നാം വരവിനായി കാത്തിരിക്കുന്നു..]

# ഷോര്‍ട്ട് ഫിലിം വിമര്‍ശകര്‍ക്കായി ഇത് കൂടെ ചെര്‍കുന്നു – “കയ്യില്‍ പണമുള്ളതിലല്ല കാര്യം. അത് എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ്.”

കടപ്പാട് : അഭിജിത് കെ കെ