ഇനി ഇന്ത്യ-ദക്ഷിണാഫ്രിക്ക; ഇന്ത്യക്കാരുടെ വക വീണ്ടും ഒരു പടക്കം പൊട്ടിക്കല്‍ പരസ്യം.!

0
203

ഇന്ത്യ-പാകിസ്ഥാന്‍ ടീമുകള്‍ കഴിഞ്ഞ ഞാറാഴ്ച ലോകകപ്പിലെ അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും മുന്‍പേ ആ മത്സരത്തെ കുറിച്ചുള്ള ആവേശം ഇന്ത്യ-പാകിസ്ഥാന്‍ ക്യാംപുകളില്‍ നിറഞ്ഞിരുന്നു. അഞ്ചു തവണ ഏറ്റുമുട്ടിയപ്പോഴും ഒരിക്കല്‍ പോലും ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാതെ പോയ പാകിസ്ഥാന്‍ ടീമിനെ കണക്കിന് കളിയാക്കുന്ന പരസ്യം തന്നെയായിരുന്നു അത്.

പടക്കം പൊട്ടിച് ഒരു പാക് വിജയം ആഘോഷിക്കാന്‍ ഒരിക്കലും ഇന്ത്യ അവസരം നല്‍കില്ല എന്ന് പ്രഖ്യാപിച്ച പരസ്യം ലക്ഷ്യം കണ്ടു. ഈ ലോകകപ്പിലും വിജയം ഇന്ത്യക്ക് ഒപ്പം തന്നെ നിന്ന്. ഇപ്പോള്‍ സ്കോര്‍ 6-0.!

ഇനി ഇന്ത്യയുടെ എതിരാളികള്‍ കരുത്തരായ ദക്ഷിണാഫ്രിക്കയാണ്. ലോകകപ്പില്‍ മൂന്ന് തവണ ഏറ്റുമുട്ടിയപ്പോഴും വിജയം അവര്‍ക്ക് ഒപ്പം ആയിരുന്നു. ഇന്ത്യയ്ക്ക് ഇതുവരെ ഒരു ലോകകപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള അവസരമാണ് ഈ ഞാറാഴ്ച ലഭിക്കാന്‍ പോകുന്നത് എന്നും ഇന്ത്യക്കാര്‍ ഈ വിജയം പടക്കം പൊട്ടിച്ചു ആഘോഷിക്കും എന്നും പുതിയ ലോകകപ്പ് പരസ്യം വ്യക്തമാക്കുന്നു…

ബാക്കി കളി കാത്തിരുന്നു കാണാം...#wewontgiveitback