Share The Article

istock_000016074635small

അതിവേഗ ട്രെയിനുമായി ചൈനയിറങ്ങിയപ്പോള്‍ അതിവേഗ ഇന്റ്റര്‍നെറ്റുമായി ഡച്ച്‌ ശാസ്ത്രഞ്ജര്‍.

നിലവിലുള്ള നെറ്റ്‌വര്‍ക്കുകളേക്കാള്‍ 2,550 ഇരട്ടി വേഗമുള്ള നെറ്റ്‌വര്‍ക്കാണ് ആന്തോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ യാഥാര്‍ഥ്യമാക്കിയത്.

സെക്കന്‍ഡില്‍ 255 ടെറാബൈറ്റ്‌സ് ഡേറ്റ കൈമാറാന്‍ പുതിയ നെറ്റ്‌വര്‍ക്കിനാകും. അതായത് ഒരു സെക്കന്‍ഡ് കൊണ്ട് ഒന്നിലേറെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പറ്റുന്ന വേഗം ഇന്റ്റര്‍നെറ്റിന് കൈവരുമെന്നു ചുരുക്കം

സെക്കന്‍ഡില്‍ 100 ജിഗാ ബൈറ്റാണു രാജ്യാന്തര തലത്തില്‍ നിലവിലുണ്ടായിരുന്ന വേഗത. ഒപ്റ്റിക്കല്‍ ഫൈബറുകള്‍ പ്രത്യേക രീതിയില്‍ ക്രമീകരിച്ചാണ് അതിവേഗം യാഥാര്‍ഥ്യമാക്കിയത്. 200 മൈക്രോണ്‍ ചുറ്റളവുള്ള ഒപ്ടിക്കല്‍ ഫൈബറുകളാണു പുതിയ സാങ്കതിക വിദ്യയില്‍ ഉപയോഗിക്കുന്നത്.

പക്ഷെ ഈ വേഗം ഇന്റര്‍നെറ്റില്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ നിലവിലുള്ള വെബ്‌സൈറ്റുകള്‍ അടക്കമുള്ളവ പുതുക്കേണ്ടതുണ്ട്.