ഇനി ഇരുന്നുകൊണ്ട് തന്നെ 6 പാക്ക് വരുത്താം. ജിമ്മില്‍ പോയി ശരീരം വിയര്‍പ്പിക്കണം എന്നില്ല

260

സാങ്കേതിക വിദ്യ  മാറിയതിനനുസരിച്ചു ആള്‍ക്കാരുടെ ജീവിത ശൈലിയില്‍ മടി കടന്നുവന്നു എന്നത് കഴിഞ്ഞ 2,3 ദശാബ്ദങ്ങളായി നമ്മള്‍ കേള്‍ക്കുന്ന ഒരു പരാതിയാണ്. ഇത് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുന്നു എന്നതും വസ്തുതയാണ്.

ദിവസത്തിന്‍റെ പാതിയും കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്ന ന്യുജനറേഷന്‍ പിള്ളേരുടെ ആരോഗ്യ സംരക്ഷണത്തിനായി ഒരു അത്യുഗ്രന്‍ സ്ടൂള്‍ നിര്‍മ്മിചിരിക്കുകയാണ് ഒരു ജപ്പാന്‍ കമ്പനി.  വലിയ വിലപിടിപ്പുള്ള സാങ്കേതിക വിദ്യ ഒന്നുമല്ല ഇതില്‍ “ഇന്‍സ്റ്റാള്‍” ചെയ്തിരിക്കുന്നത്. തികച്ചും ലളിതമായ ഒരു കുഞ്ഞു ഐഡിയയുമായി എല്ലാ പരാതികള്‍ക്കും ചുട്ട മറുപടിയുമായിയാണ് ഈ സ്റ്റൂള്‍ എത്തിയിരിക്കുന്നത്.

ഒരു പലകയ്ക്ക് അടിയില്‍ അര്‍ദ്ധചക്രം വച്ചുപിടിപ്പിച്ചിരിക്കുന്ന ഈ “സ്മാര്‍ട്ട്” സ്റ്റൂള്‍ ആണ് ന്യുജനറേഷന്‍ പിള്ളേര്‍ക്ക് സിക്സ് പാക്ക് ഉണ്ടാക്കാന്‍ സഹായിക്കുന്നത്. ഈ പലകയുടെ മുകളില്‍ മരിയാദ്യക്ക് ഒന്ന് ഇരിക്കണമെങ്കില്‍ ആദ്യം പലക ഒന്ന് നേരെ വയക്കണ്ടേ?. അങ്ങനെ വയ്ക്കാന്‍ വയറിലെയും അരയിലെയും മാംസപേശികള്‍ നന്നേ കഷ്ടപെടേണ്ടി വരും.  ഇങ്ങനെ ഇരിക്കുന്നിടം ഉരുണ്ടു പോകാതെ സംരക്ഷിക്കുന്നതോടൊപ്പം സ്വന്തം ആരോഗ്യവും സംരക്ഷിക്കാനും ഈ സ്റ്റൂള്‍ സഹായിക്കും.

കിടിലം സ്റ്റൂള്‍ അല്ലെ? ഒരെണ്ണം മേടിക്കുന്നോ?

Advertisements