z1385691558jsizpzo4

അങ്ങനെ ആ രോഗത്തിനും ഒരു ശമനം. ഈ രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ യുഎന്‍ ഒരുങ്ങുന്നു. ഇതിന്റെ ആദ്യപടിയായി 2030ഓടെ എയ്ഡ്‌സ് രോഗത്തെ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കാനാകുമെന്ന് ഐക്യരാഷ്ട്രസഭ പറഞ്ഞു.

അവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഏയ്ഡ്‌സ് ബാധിത രാജ്യങ്ങളിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കിടയിലും എയ്ഡ്‌സിനെ ഇല്ലാതാക്കുന്നതാണ് ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യമെന്ന് എയ്ഡ്‌സ് ഡയറക്ടര്‍ മിച്ചെല്‍ സിദിബെ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മെല്‍ബണില്‍ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര എയ്ഡ്‌സ് സമ്മേളനത്തിന് മുന്നോടിയായിയാണ് യുഎന്‍ ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

1980ല്‍ ആദ്യമായി എയ്ഡ്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം 78 ദശലക്ഷം പേര്‍ക്കാണ് രോഗം പിടിപെട്ടത്.ഇവരില്‍ പകുതിയില്‍ കുടുതല്‍ ആളുകള്‍ മരണത്തിനു കീഴടങ്ങി. ഇപ്പോള്‍ 35 ദശലക്ഷം എയ്ഡ്‌സ് രോഗികള്‍ ഈ ലോകത്ത് ഉണ്ട് എന്നാണ് കണക്കുകള്‍.

You May Also Like

ടൈഫോയിഡ് എന്ന വിനാശകാരി

ടൈഫോയിഡ് വെള്ളത്തിലൂടെയും ആഹാരത്തിലൂടെയുമാണ് പകരുന്നത്. വിഷജ്വരം , സന്നിപാതജ്വരം എന്നീ പേരുകളു മുണ്ട്.

മഹേന്ദ്ര സിങ് ധോണിയുടെ വളർച്ച ഒരു യക്ഷിക്കഥയെ കടത്തി വെട്ടും

മറ്റു പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യം നിങ്ങൾക്ക് ജീവിതത്തിൽ ഒരിക്കൽ ചെയ്യാൻ സാധിച്ചുണ്ടെങ്കിൽ നിങ്ങൾ ഒരു കേമനാണ് .എന്നാൽ മറ്റുള്ളവർക്ക് സാധിക്കാത്ത

ഈ പോസ്റ്റ് നിങ്ങളെ ഭയപ്പെടുത്തിയേക്കാം, പക്ഷെ വായിക്കാതെ പോകരുത്

പേ വിഷബാധ ഏറ്റ മനുഷ്യരെ കണ്ടിട്ടുണ്ടോ,അവരുടെ അവസ്‌ഥ കണ്ടിട്ടുണ്ടോ..സ്വബോധം ഉള്ള ഒരു മനുഷ്യനോട് ഇന്നേക്ക് രണ്ടോ…

‘അഹല്യ’:ഒരു ത്രില്ലര്‍ ഷോര്‍ട്ട് ഫിലിം

സുജോയ് ഘോഷ് എന്ന സംവിധായകനെ ഓര്‍മ്മ ഇല്ലേ ? 2012-ല്‍ ‘കഹാനി’ എന്ന സിനിമയിലൂടെ പ്രേക്ഷകരെ…