ശാസ്ത്രം ജയിച്ചു, മനുഷ്യന് വീണ്ടും തോറ്റു.!!!
നെറ്റില്‍ നിന്നും സിനിമ ഡൌണ്‍ലോഡ് ചെയ്തുകാണുന്ന കൂട്ടുകാര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത..!!! ഇനി സിനിമകള്‍ കേവലം അഞ്ചു മിനിറ്റ് കൊണ്ട് ഡൌണ്‍ലോഡ് ചെയ്ത് കാണാം.!
തിയറ്ററില്‍ പോയി സിനിമ കാണാന്‍ മടിയുള്ള നമ്മള് സിനിമ ഡൌണ്‍ലോഡ് ചെയ്യും, പക്ഷെ ചില സിനിമകള്‍ ഒന്ന് ഡൌണ്‍ലോഡ് ആകാന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ എടുക്കും..!!! കാത്തുകാത്ത് മടുക്കുമ്പോള്‍ നമുക്കു തോന്നിയേക്കാം, പോട്ടെ,,വേണ്ട ഇനി ഈ സിനിമ വേണ്ടാYയെന്ന്..!!!
പക്ഷെ ഇപ്പോള്‍ കാലം മാറി കഥ മാറി…
ടെലികോം രംഗത്തെ ആഗോള ഭീമന്മാരായ സ്വീഡനിലെ എറിക്സണ് 5ജി നെറ്റവര്‍ക്ക് പരീക്ഷണങ്ങളുമായി രംഗത്തു വന്നിരിക്കുന്നു. കൊറിയയുടെ 5ജി നിലവില്‍ വരുമ്പോള്‍ 800 മെഗാബൈറ്റുള്ള ഒരു സിനിമ ഒരു സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. പക്ഷെ ഇത് സാധ്യമാകാന്‍ കുറഞ്ഞത് 2020 എങ്കിലുമാകും.!
ഇപ്പോള്‍ 290 കോടിയും 2019ല്‍ 790 കോടിയും ആകും ലോകത്തെ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കളുടെ എണ്ണം. 5ജി വന്നാല്‍ ഒരു സിനിമ ഒരു സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാമെന്നു മാത്രമല്ല വ്യാവസായികാവശ്യങ്ങള്‍ക്കും കൂടുതല്‍ പ്രയോജനമാകും. 2020ല്‍ മൊബൈല്‍ ഡാറ്റ ഉപയോഗം 1000 മടങ്ങ് വര്‍ധിക്കുകയും ചെയ്യും.