ഇനി ഒരിക്കല്‍ അയച്ച മെസ്സേജും ഡിലീറ്റ് ചെയ്യാം; പുതിയ ആപ്പ് വിപണിയില്‍.

173

20130307-223202

പുതിയ ആപ്പ് വരുന്നു. ദിവസവും പുതിയ പുതിയ ആപ്പുകള്‍ വിപണിയില്‍ എത്തുന്ന ഈ കാലത്ത്, ഈ ആപ്പിന് ഒരുപ്പാട് പ്രത്യേകതകള്‍ ഉണ്ട്. ഒരിക്കല്‍ അയച്ചു കഴിഞ്ഞ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ ആപ്പിന്റെ ഏറ്റുവും വലിയ സവിശേഷത.

സ്ട്രിംഗ് എന്നു പേരിട്ടിരിക്കുന്ന ആപ്‌ളിക്കേഷന്റെ പ്രാഥമിക പരീക്ഷണം വിജയിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സ്ട്രിംഗിലൂടെ സന്ദേശം കൈമാറുന്നവര്‍ക്ക് തങ്ങളുടെ വ്യക്തിപരമായുള്ള സംഭാഷണങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുവാന്‍ സാധിക്കും. ഇതു വഴി നടത്തുന്ന ഗ്രൂപ്പ് സംഭാഷണങ്ങളില്‍ അയക്കുന്ന സന്ദേശങ്ങള്‍ ആരൊക്കെ വായിക്കണമെന്നതും സന്ദേശം അയക്കുന്നവര്‍ക്ക് തീരുമാനിക്കാം.

ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഗ്രൂപ്പിലെയോ സ്വകാര്യമായുള്ളതോ ആയ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാം. ഡിലീറ്റ് ചെയ്ത സന്ദേശം പിന്നെ മറ്റുള്ളവര്‍ക്ക് കാണാന്‍ സാധിക്കുന്നതല്ല.