ഇനി കാര്‍ ഓടിക്കാന്‍ ഡ്രൈവര്‍ വേണ്ട, ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ പുറത്ത്.!

    187

    driver-less-car

    ഇതാ വരുന്നു ഗൂഗിളിന്റെ ഡ്രൈവറില്ലാത്ത കാര്‍. പുതുവര്‍ഷത്തില്‍ നോര്‍ത്ത് കാലിഫോര്‍ണിയയിലെ റോഡുകളില്‍ ഈ കാര്‍ ഓട്ടം ആരഭിക്കും. രണ്ട് പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാന്‍ സാധിക്കും.

    സാദാരണ കാറുകളില്‍ കാണുന്ന ആക്‌സിലേറ്റര്‍, ബ്രേക്ക്, ക്ലച്ച്, സിറ്റിയറിങ്ങ് വീല്‍ എന്നിവയൊന്നും ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറില്‍ ഇല്ല. ക്യാമറകള്‍, സെന്‍സറുകള്‍, റഡാര്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ വിലയിരുത്തി കാറിനെ നിയന്ത്രിക്കുന്നത് കമ്പ്യൂട്ടര്‍ സംവിധാനമാണ്. ബാറ്ററിയിലാണ് കാര്‍ ഓടുന്നത്. പരമാവധി വേഗത 40 കീമി. കാറില്‍ കയറി പോകേണ്ട സ്ഥലം പറഞ്ഞുകൊടുത്ത് സ്റ്റാര്‍ട്ട് ബട്ടന്‍ അമര്‍ത്തിയാല്‍ മതി കാര്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് സ്വയം ഓടിയെത്തും.