ഈ ശാസ്ത്രത്തിന്റെ ഓരോ വളര്‍ച്ചയെ ??? അങ്ങനെ വീണ്ടും ഒരു പുതിയ സോഫ്റ്റ്വെയര് കൂടി രംഗത്ത്…!!!
വാഹനം ഓടിക്കുമ്പോള്‍ ഒരു ഫോണ്‍ വന്നാല്‍ നമ്മള് എന്ത് ചെയ്യും..? ഒന്നുകില്‍ ഫോണ്‍ അവിടെ കിടന്നു അടിക്കട്ടെ എന്ന് കരുതി വണ്ടി ഓടിക്കും അല്ലെങ്കില്‍ വണ്ടി സൈഡിലോട്ടു പാര്‍ക്ക് ചെയ്തിട്ട് ഫോണ്‍ എടുക്കുമല്ലേ..? എന്നാല്‍ ചിലരുടെ കാര്യം അങ്ങനെയല്ല, അവര്‍ക്ക് ഓടി കൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നു ഫോണ്‍ എടുക്കണം.. കാറും ഓടിക്കാം, ഫോണില്‍ സംസാരിക്കുകയും ചെയ്യാം.. ടൈം വേസ്റ്റ് ചെയ്യണ്ടേ കാര്യമില്ലോ എന്നാണ് ഇവര്‍ പറയുന്ന ന്യായം..!!!
പക്ഷെ ഇതു ഉണ്ടാക്കാന്‍ സാധ്യതയുള്ള അപകടങ്ങളെ പറ്റി അവര്‍ ചിന്തിക്കാറില്ല. മുന്‍പ് ഇത്തരത്തില്‍ ഉണ്ടായ അപകടങ്ങളുടെ കണക്കും അവര്‍ക്ക് ഒരു പ്രശ്നമല്ല..!!! ഇങ്ങനെ ചെയ്യാന്‍ പാടില്ല എന്ന് നിയമം ഉണ്ടാക്കിയിട്ടും ആളുകള്‍ നന്നാവില്ല എന്ന് കണ്ടപ്പോള്‍ ഗവേഷകര്‍ ഒരുപടി കൂടി കയറ്റി ചിന്തിച്ചു.. അങ്ങനെ അവര്‍ ഒരു പുതിയ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തു…
വാഹനം ഓടിക്കുന്നയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മുന്നറിയിപ്പ് നല്‍കുകയും ഫോണ്‍ താഴെ വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യുന്ന സോഫ്റ്റ്വെയര് സംവിധാനം വികസിപ്പിച്ചെടുത്തിരിക്കുന്നത് ലണ്ടനിലെ ഒരു കൂട്ടം ഗവേഷകരാണ്. ഡാഷ്ബോര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ ക്യാമറ വാഹനമോടിക്കുകയാള് ഫോണ്‍ കൈയ്യില്‍ എടുക്കുംബോഴേ അയാളുടെ മുഖഭാവങ്ങള്‍ നിരീക്ഷിച്ചു മുന്നറിയിപ്പ് നല്‍കും.
ലണ്ടനിലെ കാതറിന് സ്റ്റേറ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ സോഫ്റ്റ്വെയര് വികസിപ്പിച്ചെടുത്തിരിക്കുന്നത്.