ഇനി കൊച്ചി മൊത്തം നീല മയം…

    230

    kochi

    കേരളത്തിലെ മെട്രോ സിറ്റികളില്‍ ഒന്നായ കൊച്ചി, ക്ലീന്‍ സിറ്റി ആക്കുന്നതിന്റെ ഭാഗമായി നടത്തുന്ന വണ്‍  കൊച്ചി വണ്‍ കളര്‍ എന്ന പരിപാടിക്ക് തുടക്കമായി. നടന്‍ മമ്മുട്ടി ഉത്ഘാടനം ചെയ്ത പരിപാടിയില്‍, രാഷ്ട്രീയ സാഹൂഹ്യ മേഖലകളില്‍ നിനുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു.

    അനധികൃതമായ പോസ്റ്ററുകളും, ബാനറുകളും, ചുവരെഴുത്തുകളും നീക്കം ചെയ്യുകയും, എല്ലാം നീല കളര്‍ പെയിന്റിനാല്‍ അലങ്കരിക്കുകയും ചെയ്യും. കൊച്ചി ബിനാലെ എന്ന വമ്പന്‍ പരിപാടി നടക്കുന്നതിന്റെ മുന്നോടിയായാണ് ഇപ്പോള്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.

    ഫോര്‍ട്ടു കൊച്ചിയില്‍ തുടക്കമിട്ടശേഷം നഗരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുവാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്.. കൊച്ചിയിലെ വിവിധ സന്നദ്ധ സംഘടനകളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈസ്‌മെന്‍ ക്ലബ്ബ്, ക്രഡായ്, മെര്‍ച്ചന്റ് അസോസിയേഷന്‍, റോട്ടറി ക്ലബ്ബ്, ലയണ്‍സ് ക്ലബ്ബ്, കാര്‍ണിവെല്‍ കമ്മിറ്റി ഇവയെല്ലാം കോര്‍പ്പറേഷനുമായി സഹകരിക്കും.