ഇനി ക്ലോസറ്റിന് മുകളില്‍ ഇരുന്നു ചായ കുടിക്കാം !

218

1

അമേരിക്കയിലെ ലൊസാഞ്ചലസില്‍ മാജിക് റസ്റ്റ്‌റൂം കഫെയില്‍ കയറിയാല്‍ ആദ്യം നമ്മളൊന്ന് ശങ്കിക്കും. ഇതെന്താ എല്ലാവരും ഒരുമിച്ചു വെളിക്കിരിക്കുന്ന സ്ഥലമാണോ എന്ന് ചിലരെങ്കിലും സംശയിക്കും. എന്നാല്‍ ഇരിക്കുന്നവര്‍ എല്ലാവരും മുഴുവന്‍ വസ്ത്രങ്ങളില്‍ ആണെന്നതും അവര്‍ എല്ലാവരും എന്തൊക്കെയോ ഭക്ഷിച്ചു കൊണ്ടിരിക്കുകയാണ് എന്നറിയുമ്പോഴും ആണ് നിങ്ങള്‍ കയറിയത് ഒരു റെസ്റ്റോറന്റില്‍ ആണെന്ന സത്യം നിങ്ങള്‍ക്ക് ബോധ്യപ്പെടുക.

അമേരിക്കയിലെ ആദ്യത്തെ കക്കൂസ് തീമില്‍ ഉണ്ടാക്കിയ റെസ്റ്റോറന്റ് ആണിത്. അവിടത്തെ മെനു കാര്‍ഡ്‌ നോക്കിയാല്‍ ചിലപ്പോള്‍ നിങ്ങള്‍ എണീറ്റോടും. കാരണം ഭക്ഷണം കഴിക്കാന്‍ പറ്റുന്നത് ആണെങ്കിലും അവയുടെ പേരില്‍ പൂപ് എന്ന മലത്തിന്റെ ഇംഗ്ലീഷ് വാക്ക് ഉപയോഗിച്ചിരിക്കുന്നത് കാണാം. ഉദാഹരണത്തിന് ഗോള്‍ഡന്‍ പൂപ് റൈസ്, ബ്ലാക്ക് പൂപ് (ചോക്ലേറ്റ് ഡിഷ്‌) എന്നിങ്ങനെ കാണാം. പന്നിയിറച്ചിക്ക് നല്‍കിയിരിക്കുന്നത് സ്മെല്‍സ് ലൈക്ക് പൂപ് എന്നാണ്. അത് പോലെ വാനില ഐസ് ക്രീമിന് നല്‍കിയിരിക്കുന്നത് ആവട്ടെ ബ്ലഡി നമ്പര്‍ 2 എന്നും. കലികാലം എന്നല്ലാതെ എന്ത് പറയാന്‍ !