ഇനി ഗൂഗിളില്‍ പടവും വാര്‍ത്തയും എല്ലാം “ബുക്ക്‌മാര്‍ക്ക്”.!

238

pngbase64ce96440e

ഗൂഗിളിന്‍റെ പുതിയ ബുക്ക്‌മാര്‍ക്ക് മാനേജര്‍ നിങ്ങള്‍ കണ്ടുവോ.?

ഇന്ന് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗിള്‍ ഈ പുതിയ “ബുക്ക്‌മാര്‍ക്ക് മാനേജര്‍” തങ്ങളുടെ സര്‍ച്ച് എഞ്ചിനില്‍ ഉപയോഗിക്കും. നിങ്ങള്‍ക്ക് ആവശ്യമായ പടവും വാര്‍ത്തയും അങ്ങനെ എന്തുമാകട്ടെ, അതെല്ലാം ബുക്ക്‌മാര്‍ക്ക് ആയി സെറ്റ് ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ തീര്‍ത്തും പുതുമയാര്‍ന്ന രീതിയിലാണ് ഈ ബുക്ക്‌മാര്‍ക്ക് മാനേജര്‍ അവതരിപ്പിക്കപ്പെടുന്നത്.

ബുക്ക്‌മാര്‍ക്കില്‍ കൊണ്ട് നമ്മുടെ മൗസ് വയ്ക്കുമ്പോള്‍ തന്നെ, അതിന്റെ ഉള്ളടക്കം കൃത്യമായി പ്രദര്‍ശിപ്പിക്കപ്പെടുകയും, സൈറ്റില്‍ വരുന്ന മാറ്റങ്ങള്‍ ബുക്ക്‌മാര്‍ക്കില്‍ സ്വയം തിരുത്തപ്പെടും എന്നതും ഇതിന്റെ പ്രത്യേകതയാണ്.  ബീറ്റ വേര്‍ഷനിലാണ് ഈ പുതിയ ക്രോം എക്സ്റ്റഷന്‍ പുറത്ത് വരുന്നത്. നിങ്ങള്‍ ബുക്ക്‌ മാര്‍ക്ക് ചെയ്യുന്ന പേജ് അലെങ്കില്‍ സൈറ്റുമായി അനുബന്ധപ്പെട്ട മറ്റു സൈറ്റുകളുടെയും പേജുകളുടെയും വിവരങ്ങള്‍ ഇവിടെ നിന്നും നിങ്ങള്‍ക്ക് ലഭിക്കും.

നിങ്ങളുടെ ബുക്ക്‌മാര്‍ക്കുകള്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ ഫ്രണ്ട്സുമായി ഷെയര്‍ ചെയ്യാനുള്ള അവസരവും നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.