ഇനി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ആപ്പുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം

425

terminator_genesys_boolokam

ബുക്കുകളും ഡി.വി.ഡി.കളും മുന്‍കൂര്‍ ബുക്ക് ചെയ്യുന്നതിനെപ്പറ്റി നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ഇനി ആപ്പുകളും മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഗൂഗിള്‍ പ്ലേസ്റ്റോര്‍ ആണ് ഈ സൗകര്യം പ്രദാനം ചെയ്യുന്നത്. പ്ലേ സ്റ്റോറില്‍ ലഭ്യമായ ഇബുക്കുകള്‍, ആപ്പുകള്‍, ഗെയിമുകള്‍, സിനിമകള്‍ എന്നിവ നേരത്തെ ബുക്ക് ചെയ്യുന്നവര്‍ക്ക് അത് വാങ്ങുവാനോ ഡൌണ്‍ലോഡ് ചെയ്യുവാനോ ഉള്ള സമയം ആകുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കും. ഈ സൗകര്യം എല്ലാ ആപ്പുകള്‍ക്കും ലഭ്യമല്ല. ഓരോ ആപ്പുകളുടെയും നിര്‍മാതാക്കളുടെ താല്‍പര്യമാണ് ഈ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണോ വേണ്ടയോ എന്നുള്ളത്. ഈ സേവനം ആദ്യമായി ലഭ്യമാക്കിയിട്ടുള്ളത് ഉടന്‍ തന്നെ റിലീസിന് ഒരുങ്ങുന്ന ടെര്‍മിനേട്ടര്‍ പരമ്പരയിലെ പുതിയ ചിത്രമായ ജെനെസിസ് ആണ്.