ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ വഴി ഫോട്ടോ എടുത്തു സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഇട്ടു ലൈക്ക് ഇരട്ടിപ്പിക്കുന്ന കാലമാണ്. ഇങ്ങനെ മൊബൈല്‍ ഫോണ്‍ ക്യാമറ ഉയരങ്ങള്‍ തേടി ഉള്ള യാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഈ കാലത്ത്, ശാസ്ത്രം അതിനു പുതിയ ഒരു മുഖം കൂടി നല്‍കുകയാണ്, അതെ ഇനി മുതല്‍ ഫോട്ടോ എടുക്കാന്‍ ഫോണിന്റെ അവിടെയും ഇവിടെയും ഒന്നും ഞെക്കണ്ട, മറിച്ചു ചെറുതായി ഒന്ന് ചൂളം അടിച്ചാല്‍ മതി.
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വേണ്ടി ഇറങ്ങിയ ‘വിസില്‍ ക്യാമറ‘ എന്ന പുതിയ ആപ്പാണ് ഇങ്ങനെ ചൂളം അടിച്ചു ഫോട്ടോ എടുക്കാന്‍ നമ്മെ സഹായിക്കുന്നത്. വ്യക്തമായ ഫോട്ടോ, കൃത്യമായ ഫോക്കസ്, എളുപ്പത്തില്‍ ഉപയോഗിക്കാം, എഡിറ്റ് ചെയ്യാനും ഷെയര്‍ ചെയ്യാനും ഒക്കെ വളരെ എളുപ്പം ഇതൊക്കെയാണ് ഈ ആപ്പിനു ജന ശ്രദ്ധ നേടി കൊടുക്കുന്ന പ്രതേകതകള്‍.
ശബ്ദം ക്രമീകരിക്കാനും ഫോട്ടോകള്‍ എടുക്കാനും അവ സൂക്ഷിക്കാനും പ്രതേക നൂതന മാര്‍ഗങ്ങള്‍ ഈ ആപ്പ് നമുക്ക് തരുന്നു. പക്ഷെ ഫോട്ടോകള്‍ മാത്രമാണ് ഈ അപ്പ് വഴി നമുക്ക് ഡീല്‍ ചെയ്യാന്‍ സാധിക്കുക,അത് കൊണ്ട് ഇതിനെ ഒരിക്കലും സാധാരണ ഗൂഗിള്‍ ക്യാമറയോടു ഉപമിക്കാന്‍ സാധിക്കുകയില്ല.
എന്തൊക്കെ ആണെങ്കിലും ഒരു പുതിയ ഐറ്റം വിപണിയില്‍ വരുമ്പോള്‍ അത് പരീക്ഷിച്ചു നോക്കുന്നതില്‍ തെറ്റ് ഒന്നുമില്ല ,അത് കൊണ്ട് വേഗം ഡൌണ്‍ലോഡ് ചെയ്യ്, വിസില്‍ ക്യാമറ ആസ്വദിക്കൂ.