ഇനി ചൊവ്വാഴ്ച കട മുടക്കമല്ല; ചൊവ്വാഴ്ചയും മുടിവെട്ടാം !

0
269

joel-santos-india-46

മേയ് 1 മുതല്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിക്കും. ചൊവ്വാഴ്ച അടച്ചിട്ടിരുന്ന കടകള്‍ ഇനി മുതല്‍ മറ്റു സ്ഥാപനങ്ങളെ പോലെ ഞാറാഴ്ച അവധി ആച്ചരിക്കും. ഞാറാഴ്ച ദിവസങ്ങളില്‍ കച്ചവടം കുറവാണ് എന്നത് കൊണ്ട് തന്നെയാണ് അവധി ദിനം ചൊവ്വയില്‍ നിന്നും ഞായറിലേക്ക് മാറ്റാന്‍ ബാര്‍ബര്‍ ആന്‍ഡ്‌ ബ്യൂട്ടീഷ്യന്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

പക്ഷെ ഞായര്‍ കട അടച്ചിടുന്നത് ഓഫീസ് ജീവനക്കാര്‍ക്കും മറ്റു തൊഴില്‍ മേഘലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ട്ടിക്കുമെന്നും ഒരു കൂട്ടര്‍ അഭിപ്രായപ്പെടുന്നു.  കേരളത്തിലെ ചില ജില്ലകളില്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരീക്ഷണടിസ്ഥാനത്തില്‍ കടകള്‍ ചൊവ്വാഴ്ച തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisements