Science
ഇനി ജപ്പാന്റെ ബഹിരാകാശ സോളാര്‍ സ്റ്റേഷനും..
ബഹിരാകശത്ത് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സൗരോര്‍ജ്ജോത്പാദനത്തിന് ജപ്പാന് ബഹിരാകാശ ഏജന്‍സി ഒരുങ്ങുന്നത്.
112 total views

ലോകത്തെ ഏറ്റവും വലിയ ഊര്‍ജ്ജോത്പാദനത്തിന് ജപ്പാന് ഒരുങ്ങുന്നു. സൗരോര്‍ജ്ജത്തെ തന്നെയാണ് ജപ്പാന് ആശ്രയിക്കുന്നത്. പക്ഷേ പുതിയ രീതിയിലാണെന്ന് മാത്രം
ബഹിരാകശത്ത് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സൗരോര്‍ജ്ജോത്പാദനത്തിന് ജപ്പാന് ബഹിരാകാശ ഏജന്‍സി ഒരുങ്ങുന്നത്. ബഹിരാകശത്തൊരുക്കുന്ന സോളാര്‍ സ്റ്റേഷനുകളില്‍ നിന്ന് ലേസര്‍ ഭീമുകളായോ, മൈക്രോവേവുകളായോ ഊര്‍ജ്ജ കൈമാറ്റം നടത്താനാണ് ജക്സ ആലോചിക്കുന്നത്.
നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്തുവേണം ഈ പദ്ധതി നടപ്പിലാക്കാന്‍. അതുകൊണ്ടു തന്നെ 2030 ആകുമ്പോഴേക്കും പൂര്‍ണമായി ബഹിരാകാശ സോളാര്‍ സ്റ്റേഷന് സ്ഥാപിക്കാനാകുമെന്നാണ് ജാപ്പനീസ് ബഹിരാകശ ഏജന്‍സിയായ ജാക്സയുടെ പ്രതീക്ഷ. ഇതേ പദ്ധതിയുമായി നാസയും മുന്നോട്ട് പോകുന്നുണ്ട്.
113 total views, 1 views today