ഇനി ഡോക്ടര്‍മാരും നിങ്ങളുടെ വിരല്‍ തുമ്പില്‍ – ഐ ക്ലിനിക്…

0
184

xxx

ഇന്നത്തെ കാലത്ത് എല്ലാം ഓണ്‍ലൈന്‍ ആണ്. ഉപ്പു മുതല്‍ കര്‍പ്പൂരം വരെ, ചെരുപ്പ് മുതല്‍ വണ്ടി വരെ, എന്തിനു ജീവിത സഹചാരിയെ വരെ ഓണ്‍ലൈന്‍ ആയി കിട്ടും. പക്ഷെ ഒരു അസുഖം വന്നാലോ ? അപ്പൊ പിന്നെ ഈ ഓണ്‍ലൈന്‍ പരിപാടിക്കൊന്നും ആരും നില്ക്കില്ല.. നേരെ ഹോസ്പിറ്റലില്‍ പോകും…

അവിടെ ചെന്നാല്‍, ക്യൂ നിക്കണം ടോക്കെണ്‍ എടുക്കാന്‍.. ടോക്കെണ്‍ കിട്ടിയാല്‍ പിന്നെ ഡോക്ടറുടെ മുറി തേടിയുള്ള ഓട്ടം.. പിന്നെ ഡോക്ടറെ കാണാന്‍ ഉള്ള കാത്തു കിടക്കല്‍… ചിലപ്പോള്‍ ആ നേരം കൊണ്ട് നമ്മുടെ അസുഖം തന്നെ നമ്മള്‍ മറന്നു പോകും…

ഇതിനെല്ലാം ഒരു പരിഹാരമായി ഓണ്‍ലൈന്‍ ഡോക്ടര്‍ സര്‍വീസ് നല്കുകയാണ് ഐക്‌ളിനിക് ഹെല്‍ത്ത്‌കെയര്‍ എന്ന ഓണ്‍ലൈന്‍ വെബ് പോര്‍ട്ടല്‍. 24 മണിക്കൂര്‍ ഡോക്ടര്‍ സേവനം അവരുടെ ഒരു പ്രത്യേകതയാണ്. രാത്രി ഒരു അസുഖം വന്നാല്‍, ഹോസ്പിറ്റലില്‍ പോകാന്‍ സൗകര്യം ഇല്ലെങ്കില്‍, (രാത്രി മാത്രമല്ല) നമുക്ക് ഇവരുടെ സേവനം ഉപയോഗിക്കാം.

ഇന്ത്യയിലെ തന്നെ മുന്‍നിരയില്‍ നില്ക്കുന്ന പ്രമുഖരായ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ഇവരുടെ കയ്യിലുണ്ട്. നിങ്ങള്‍ക്ക് നേരിട്ട് ഒരു ഡോക്ടറോട് ചോദിക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍, ഈ ഡോക്ടറുമായി സംസാരിക്കാം.

iClinic Healthcare ന്റെ സര്‍വിസുകള്‍ :

1. Written Medical Advice :

നിങ്ങള്‍ക്ക് നിങ്ങളുടെ ഏതു വിധ രോഗങ്ങളുടെയും സംശയങ്ങള്‍ ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറോട് എഴുതി ചോദിക്കാം. 24 മണിക്കൂറിനുള്ളില്‍ ഡോക്ടറുടെ മറുപടി മെയില്‍ വഴി ലഭിക്കും. ഒരു follow up Consultation തീര്‍ത്തും സൌജന്യമാണ്.

2. Ask a Doctor :

നിങ്ങള്‍ക്ക് നിങ്ങളുടെ ഏതു വിധ രോഗങ്ങളുടെയും സംശയങ്ങള്‍ ഒരു ജനറല്‍ ഫിസിഷ്യന്‍ ഡോക്ടറോട് എഴുതി ചോദിക്കാം. 24 മണിക്കൂറിനുള്ളില്‍ ഡോക്ടറുടെ മറുപടി മെയില്‍ വഴി ലഭിക്കും. ഒരു follow up Consultation തീര്‍ത്തും സൌജന്യമാണ്.

3. 24/7 Online Doctor :

നിങ്ങള്‍ക്ക് തത്സമയം ഒരു ഡോക്ടറുമായി ചാറ്റ് ചെയ്യാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്.

4. Video Call with a Specialist :

നിങ്ങള്‍ക്ക് ഒരു സ്‌പെഷ്യലിസ്റ്റ് ഡോക്ടറുമായി വീഡിയോ കോള്‍ വഴി സംസാരിക്കാം. അതിനായി നിങ്ങള്‍ക്ക് ഒരു വീഡിയോ ക്യാമറ, മൈക്, സ്പീക്കെര്‍ എന്നിവ വേണം. നിങ്ങളുടെ ആവശ്യം അനുസരിച്ച് വീഡിയോ കോള്‍ സമയം ക്രമീകരിച്ചു ബുക്ക് ചെയ്യാം.

മറ്റൊരു പ്രത്യേകത, ഇവരുടെ ആദ്യത്തെ കണ്‍സള്‍ട്ടേഷന്‍ തീര്‍ത്തും സൌജന്യം ആണ്. അതിനായി ഒരു വെബ്‌സൈറ്റില്‍ നിന്നും ഒരു കൂപ്പണ്‍ കോഡ് ജെനരേറ് ചെയ്യണമെന്നു മാത്രം.

താല്പര്യം ഉള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക..

 

Advertisements