Pravasi
ഇനി ദുബായിലും താജ്മഹല്‍ – “താജ് ദുബായ്”
ലിങ്ക് ഗ്ലോബല്‍ ഗ്രൂപ്പാണ് ദുബായ് സര്‍ക്കാരിന്റെ സഹായത്തോടുകൂടി, താജ് ദുബായ് എന്ന പേരില്‍ ഒരു താജ്മഹല്‍ മാതൃക പണികഴിപ്പിക്കുന്നത്.
216 total views, 2 views today

അനശ്വരപ്രണയത്തിന്റെ അപൂര്വ്വശില്പ്പങ്ങളില് ഒന്നായ താജ്മഹല്‍, ഷാജഹാന് ചക്രവര്‍ത്തി തന്റെ പ്രിയപത്നി മുംതാസിനുവേണ്ടി പണികഴിപ്പിച്ച പ്രണയശില്പ്പം, ഇന്ത്യയിലെ തന്നെ ഏറ്റവും ആകര്‍ഷണീയമായ സൌധം. ഈ താജ്മഹലിന്റെ മാതൃകയില്‍ മറ്റൊരു താജ്മഹല്‍ കൂടി പണികഴിപ്പിക്കപ്പെടുന്നു, പക്ഷെ അത് ഇന്ത്യയില്‍ അല്ല, ദുബായില്‍ ആണെന്നുമാത്രം.
ലിങ്ക് ഗ്ലോബല്‍ ഗ്രൂപ്പാണ് ദുബായ് സര്‍ക്കാരിന്റെ സഹായത്തോടുകൂടി, താജ് ദുബായ് എന്ന പേരില്‍ ഒരു താജ്മഹല്‍ മാതൃക പണികഴിപ്പിക്കുന്നത്. പക്ഷെ താജ് ദുബായ് ഒരു സമ്മാനമോ, പ്രണയശില്പ്പമോ ഒന്നുമല്ല, പകരം 300ഓളം മുറികളും, വിശാലമായ സ്ഥലസൌകര്യങ്ങളും ഒക്കെ ഉള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ ആണ്.
ആഗ്രയിലെ താജ്മഹലിനെക്കാള് മൂന്നോ നാലോ ഇരട്ടി വലിപ്പത്തിലായിരിക്കും താജ് ദുബായ് വരുന്നത്. എന്തായാലും ദുബായ് സര്‍ക്കാരിന്റെ ഈ നീക്കത്തിനെ ഇന്ത്യന്‍ ജനത നെറ്റിചുളിച്ചേ നോക്കിക്കാണൂ എന്ന് തീര്‍ച്ച.
217 total views, 3 views today