ഇനി നമ്മള്‍ കാത്തിരിക്കുന്നത് ഈ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി…

  0
  293

  new
  അടുത്ത വര്‍ഷം, അതായത് 2൦16ല്‍ പുറത്തിറങ്ങുന്ന ബോളിവുഡ് ചിത്രങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി കഴിഞ്ഞു. ഷാരുഖ് ഖാന്റെ രണ്ടു ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു എന്നതില്‍ തുടങ്ങി ഐശ്വര്യാ റായി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന ചിത്രം വരെ അടുത്ത വര്‍ഷം പുറത്തിറങ്ങുന്നുണ്ട്. പല ചിത്രങ്ങളുടെയും രണ്ടാം ഭാഗങ്ങളും പലരുടെയും ജീവ ചരിത്ര കഥകളും 2൦16ല്‍ ബിഗ്‌ സ്ക്രീനില്‍ എത്തും. 2൦16ല്‍ നാം പ്രതീക്ഷയോടെ നോക്കി കാണുന്ന ചില ചിത്രങ്ങളെ ഇവിടെ പരിചയപ്പെടാം…

  1. റീസ്

  കിംഗ്‌ ഖാന്റെ ഒപ്പം ഫര്‍ഹാന്‍ അക്തര്‍, നവാസുദ്ദിന്‍ സിദിഖി, പാകിസ്ഥാനി നായിക മഹിറ ഖാന്‍ എന്നിവര്‍ ഒന്നിക്കുന്ന റീസ് എന്നാ അധോലോക നായകന്‍റെ കഥ പറയുന്ന ചിത്രം അടുത്ത പെരുനാളിനു തിയറ്റരുകളില്‍ എത്തും.

  new

   

  2. എയര്‍ലിഫ്റ്റ്‌

  അക്ഷയ് കുമാര്‍ നായകനാകുന്ന ഈ ചിത്രത്തില്‍ നായിക നിമ്രറ്റ് കൌര്‍ ആണ്. രാജ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം 199൦കളിലെ കഥയാണ്‌ പറയുന്നത്. അടുത്ത വര്‍ഷം ജനുവരി അവസാനം ചിത്രം എത്തും.

  new 2

   

  3. ബ്രദര്‍സ്

  സിദ്ധാര്‍ത് മല്‍ഹോത്ര, അക്ഷയ് കുമാര്‍, ജാക്കി ഷെറഫ്, ജക്വലിന്‍ ഫെര്‍ണണ്ടാസ് എന്നിവ്വര്‍ ഒന്നിക്കുന്ന ചിത്രം അടുത്ത ഓഗസ്റ്റില്‍ എത്തും

  new 3

   

  4. വെല്‍ക്കം ബാക്ക്

  ജോണ്‍ എബ്രഹാം, അനില്‍ കപൂര്‍, പരേഷ് റാവല്‍, നാന പടേക്കര്‍ തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം വെല്‍ക്കം എന്നാ സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. 2൦16 സെപ്റ്റംബറില്‍ ചിത്രം എത്തും.

  new 4

   

  5. വസീര്‍

  ബോളിവുഡിലെ ബിഗ്‌ ബ് അമിതാഭ് ബച്ചനും ഫര്‍ഹാന്‍ അക്തറും ഒരുമിച്ച് എത്തുന്ന വസീര്‍ കാണാന്‍ നമ്മള്‍ ഒരുപാട് കാലം കാത്തിരിക്കണ്ട. 2൦16ലെ ചിത്രം എന്നാണ് പറയുന്നത് എങ്കിലും ഈ വര്‍ഷം ഒടുവില്‍ തന്നെ ചിത്രം എത്താനാണ് സാധ്യത.

  new 5

   

  6. ബജിരാവോ മസ്താനി

  പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍, രണ്വീര്‍ സിംഗ് എന്നിവര്‍ ഒരുമിച്ച് എത്തുന്ന ബജിരാവോ മസ്താനിയും അടുത്ത വര്‍ഷത്തെ കാതിരിപ്പുകളില്‍ ഒന്നാണ്.  കജോള്‍-എസ്ആര്‍കെ- രോഹിത് ഷെട്ടി ടീമിന്റെ ദില്‍വാലെ ഈ വര്‍ഷം ഒടുവില്‍ എത്തും.

  7. ഫാന്റ്റം

  കത്രീന കൈഫും സൈഫ് അലി ഖാനും ഒന്നിക്കുന്ന സൂപ്പര്‍ ആക്ഷന്‍ ചിത്രം അടുത്ത വര്‍ഷം ഓഗസ്റ്റ്‌ മാസം എത്തും.

  new 8

   

  8. തമാശ

  ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന രണ്ബിയര്‍-ദീപിക ചിത്രം. റിലീസ് ഈ വര്‍ഷം അവസാനം തന്നെ കാണും.

  new 9

   

  9. അസ്ഹര്‍

  ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അസ്ഹറുദീന്‍റെ കഥ പറയുന്ന ചിത്രത്തില്‍ അസ്ഹറിനെ അവതരിപിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്. 2൦16 മേയ് ചിത്രം തിയറ്റരുകളില്‍ എത്തും.

   

   

  new1

   

  10. സിംഗ് ഈസ്‌ ബ്ലിംഗ്

  അക്ഷയ് കുമാറിനെ ഹിറ്റ്‌ ചിത്രമായ സിംഗ് ഈസ്‌ കിങ്ങിന്റെ രണ്ടാം ഭാഗം വരുന്നു. സിംഗ് ഈസ്‌ ബ്ലിംഗ് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം അടുത്ത ഒക്ടോബറില്‍ ആണ് റിലീസ്.

  new6

   

  11. ജസ്ബാ

  നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യാ റായി വീണ്ടും തിരിച്ചു വരുന്ന ചിത്രമാണ് ജെസ്ബ. ഈ വര്‍ഷം ഒടുവില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

  zz

   

  12. ഫാന്‍

  കിംഗ്‌ ഖാന്‍ ഷാരുഖ് ഖാന്‍ ഇന്‍ ആന്‍ഡ്‌ അസ് ഫാന്‍. അടുത്ത ഏപ്രില്‍ മാസത്തില്‍ തീയറ്ററുകളില്‍ എത്തുന്നത് വരെ ബാക്കി എല്ലാം സര്‍പ്രൈസ്.

  zz1