ബൈക്കില്‍ റൈഡ് പോകാന്‍ കൊതിക്കുന്ന ന്യൂ ജനറേഷന് പിള്ളേര്‍ക്ക് വേണ്ടി ഇതാ ഒരു പുതിയ ബൈക്ക് വരുന്നു…
ബ്രിട്ടനിലെ സൂപ്പര്‍ താരമായ ട്രയംഫാണ് സഞ്ചാര പ്രേമികള്‍ക്കായി ഇന്ത്യന്‍ വിപണിയിലെത്തുന്നത്. സെപ്റ്റംബര്‍ 18നായിരിക്കും ലോഞ്ചിങ്ങെന്നാണ് റിപ്പോര്‍ട്ട്.
ക്ലാസിക്, റോഡ്സ്റ്റര്‍, അഡ്വഞ്ചര്‍, സൂപ്പര്‍ സ്പോര്‍ട്സ്, ക്രൂസര്‍ വിഭാഗങ്ങളില്‍ പെടുന്നവയാണ് ട്രയംഫ് ബൈക്കുകള്‍. ബോണവില്‍, ബോണവില്‍ ടി, ത്രക്സ്റ്റണ്‍ കഫേ റേസര്‍ എന്നീ ബൈക്കുകള്‍ ഉള്പ്പെട്ടട്ടതാണ് ക്ലാസിക് ശ്രേണി. 7500 ആര് പി എമ്മില്‍ 67 ബി എച്ച് പി കരുത്തു പകരുന്ന 865 സി സി പാരലല്‍ എഞ്ചിനാണ് മൂന്നു ബൈക്കുകളിലും ഉള്ളത്. ആറുലക്ഷത്തിനു മുകളിലാണ് ഇവയുടെ വില. ട്രയംഫിന്റെ നേക്കഡ് ബൈക്കുകള്‍ ഉള്പ്പെട്ടട്ടതാണ് റോഡ്സ്റ്റര്‍ ശ്രേണി. സ്ട്രീറ്റ് ട്രിപ്പിള്‍, സ്പീഡ് ട്രിപ്പിള്‍ എന്നിവ ഈ ശ്രേണിയില്‍ ഉള്‍പ്പെടുന്നു. വില 7.5 ലക്ഷം മുതല്‍ 10.4 ലക്ഷംവരെ. ഡേട്ടോണ 675 ആര് സ്പോര്‍ട്സ് ബൈക്കും ട്രയംഫ് ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ട്.