Science
ഇനി പറക്കാന്‍ ചിറകുകള് വേണ്ട – യന്ത്രത്തിന്റെ സഹായത്തോടെ ഇനി നിങ്ങള്‍ക്കും പറക്കാം..
ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന എയ്റോബിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടായിരുന്നു റോസിയുടെ ഈ പ്രകടനം.
122 total views

ചെറുപ്പകാലത്ത് ആകാശത്ത് പക്ഷികള്‍ പറക്കുന്നത് കാണുമ്പോള്‍ നിങ്ങളുടെ മനസിലും തോന്നാറില്ലേ ഇങ്ങിനെ എനിക്ക് പറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്..? എന്നാല്‍ ഇനി നിങ്ങള്‍ക്ക് അതും സാധ്യമാകും, ചിറകുകള് ഇല്ലാതെ ഇനി നിങ്ങള്‍ക്കും പറക്കാം. ചിറകുകള്‍ക്ക് പകരം ഒരു യന്തം അതിന് നിങ്ങളെ സഹായിക്കും.
ജെറ്റ് എഞ്ചിന് ഉപയോഗിച്ചുള്ള യന്ത്രമാണ് പറക്കാന്‍ സഹായിക്കുന്നത്. ദുബായിലാണ് ആദ്യമായി ഇത്തരമൊരു പ്രകടനം അരങ്ങേറിയത്. മുന്‍ സ്വിസ് ഫൈറ്റര്‍ പൈലറ്റും ഗിന്നസ് ബുക്ക് റെക്കോഡ് ഉടമയുമായ വൈവ്സ് റോസിയാണ് പ്രകടനം നടത്തിയത്. പറന്നുയര്‍ന്ന ഹെലികോപ്റ്ററില്‍ നിന്നും, പറന്നുപോകുന്ന ഒരു ബാറ്റ്സ് മാന്‍. ആളുകള്‍ അത്ഭുതത്തോടെ കണ്ടത് അങ്ങിനെയായിരുന്നു.
ദുബായില്‍ കഴിഞ്ഞ ദിവസം നടന്ന എയ്റോബിക് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായിട്ടായിരുന്നു റോസിയുടെ ഈ പ്രകടനം. എന്തായാലും ദുബായിലെ ആളുകള്‍ക്ക് ഇതൊരു വമ്പന്‍ ദൃശ്യവിരുന്നായിരുന്നു എന്നതില്‍ തെല്ലും സംശയമില്ല. ആ അര്ഹ്ഭുത്ത വീഡിയോ നിങ്ങളും ഒന്ന് കണ്ടുനോക്കൂ..
[ads1]
123 total views, 1 views today