Featured
ഇനി പാസ്പോര്‍ട്ട് ലഭിക്കാന്‍ പോലീസ് വരണ്ട..!!!
ഇപ്പോള്‍ ഇതാ ആ കാത്തിരിപ്പ് പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു.പോലീസിന്റെ വെരിഫിക്കേഷനില്ലാതെ പാസ്പോര്‍ട്ട് ലഭിക്കാനുള്ള നിയമം ഉടന്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
159 total views

പാസ്പോര്‍ട്ടിനു അപ്ലൈ ചെയ്തു നമ്മള് ഒരു കാത്തിരിപ്പ് നടത്തും..!!! അടുത്ത പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു പോലീസുകാരന് വീട്ടില്‍ വന്നു വീടും സ്ഥലവും ഒക്കെ കണ്ടു പോകുന്നത് വരെ നമ്മുടെ ഉള്ളില്‍ തീയാണ്..!!! വരുന്ന പോലീസുകാരനെ സുഖിപ്പിക്കാന്‍ ചില ചില്ലറ പരിപാടികള്‍ ഒക്കെ നമ്മളില്‍ ചിലര്‍ കരുതി വയ്ക്കുകയും ചെയ്യും..!!!
ഇപ്പോള്‍ ഇതാ ആ കാത്തിരിപ്പ് പരിപാടി സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു.പോലീസിന്റെ വെരിഫിക്കേഷനില്ലാതെ പാസ്പോര്‍ട്ട് ലഭിക്കാനുള്ള നിയമം ഉടന്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അപേക്ഷകന്റെ സത്യവാങ് മൂലത്തിന്റെ അടിസ്ഥാനത്തില്‍ പാസ്പോര്‍ട്ട് നല്‍കുന്നതിന്റെ നിയമസാധുത പഠിച്ച ശേഷമേ ഇതില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ. സത്യവാങ്മൂലം തെറ്റാണോയെന്ന് പരിശോധിക്കുക മാത്രമാണ് പോലീസിന്റെ ജോലി.
160 total views, 1 views today