Untitled-1

ആഗോള ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍ മറ്റൊരു അത്ഭുതവുമായി എത്തിയിരിക്കുകയാണ്.’സെക്യൂരിറ്റി കീ’. കണ്ടാല്‍ പെന്‍ഡ്രൈവിനെ പോലെയിരിക്കുമെങ്കിലും സംഗതി അതൊന്നുമല്ല. ഒരു ഉഗ്രന്‍ താക്കോല്‍. ഗൂഗിള്‍ അക്കൗണ്ടുകള്‍ തുറക്കാനുള്ള താക്കോല്‍. ഇനി സെക്യൂരിറ്റി കീ എന്ന ഈ പുതിയ ഡിവൈസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാനാകും.

6 അക്ക സെക്യൂരിറ്റി കോഡ് അടങ്ങിയ ഈ യു.എസ്.ബി കണക്ട് ചെയ്യുന്നതോടെ ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകും. എങ്കിലും പാസ്‌വേര്‍ഡ് നിര്‍ബന്ധം. അതായത് ഈ സെക്യൂരി കീ അടിച്ചുമാറ്റിയാലും നിങ്ങളുടെ അക്കൗണ്ടില്‍ മറ്റൊരാള്‍ക്ക് ലോഗിന്‍ ചെയ്യാനാകില്ല. അതുപോലെ പാസ്‌വേര്‍ഡ് ചോര്‍ന്നാലും ഈ സെക്യൂരിറ്റി കീ ഇല്ലാതെ മറ്റൊരാള്‍ക്ക് അക്കുണ്ട് ഉപയോഗിക്കാന്‍ കഴിയുകയുമില്ല. ചുരുക്കി പറഞ്ഞാല്‍ ഇരട്ട ലോഗിനിലൂടെ ലഭിക്കുന്ന കനത്ത സുരക്ഷ.

നിരവധി ബിസിനസ് സംരഭങ്ങള്‍ക്ക് ഇത്തരമൊരു ഡിവൈസ് ഉപയോഗിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ജനകീയ ഗൂഗിള്‍ സേവനങ്ങള്‍ക്ക് പോലെ ഒന്നിന് ഇരട്ട സെക്യൂരിറ്റി ആരംഭിക്കുന്നത്. സാംസംഗ്, പേപാല്‍ , ആലിബാബ തുടങ്ങി പലരും അവരുടെ ആവശ്യങ്ങള്‍ക്കായി ഇത്തരം ഡിവൈസുകള്‍ നേരത്തേ ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഗൂഗിള്‍ ഉള്‍പ്പടെയുള്ള വിവിധ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഏക പാസ്‌വേര്‍ഡ് സംവിധാനത്തില്‍ നിന്ന് മാറുന്നതിന്റെ തുടക്കമായാണ് സെക്യൂരിറ്റി കീ യെ നോക്കി കാണുന്നത്

You May Also Like

ഫെസ്ബുക്കും പ്രൈവസിയും : പേരോ മെയില്‍ ഐഡിയോ പോലും ഇല്ലാതെ നിങ്ങളുടെ പ്രൊഫൈല്‍ കണ്ടെത്താം

പേരോ ഇമെയില്‍ വിലാസമോ ഇല്ലാതെ തന്നെ ആളുകളുടെ പേഴ്‌സണല്‍ വിവരങ്ങള്‍ ഇനി ഫേസ്ബുക്കില്‍ കണ്ടെത്താം!

സെര്‍ച്ച്‌ ഓപ്ഷനുമായി ഇന്‍സ്റ്റഗ്രാം വെബ്‌

  പുറത്ത് ഇറങ്ങി ഏകദേശം മൂന്നു വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ ഇന്‍സ്റ്റഗ്രാം തങ്ങളുടെ ഡസ്ക്ടോപ്പ് വേര്‍ഷന് സെര്‍ച്ച്‌ ഓപ്ഷന്‍…

ഫേസ്ബുക്കില്‍ ഇനി ശബ്ദം കേള്‍ക്കുക മാത്രമല്ല, വായിക്കുകയും ചെയ്യാം.!

ഫേസ്ബുക്കില്‍ ഒരു ശബ്ദസന്ദേശം വരുമ്പോള്‍ നമ്മുടെ സിസ്റ്റത്തിലെ (അലെങ്കില്‍ മൊബൈല്‍) ശബ്ദം ഉയരത്തി ഇട്ട ശേഷം നമ്മള്‍ ആ സന്ദേശം കേള്‍ക്കും അല്ലെ ?