Apps
ഇനി ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലാതെയും മെസഞ്ചര്‍ ഉപയോഗിക്കാം
ഇനി ഫെയ്സ്ബുക്കില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കാം.
213 total views, 1 views today

ഇന്നുമുതല്‍ ഫെയ്സ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നതിന് ഫെയ്സ്ബുക്കില്‍ അക്കൗണ്ട് ആവശ്യമില്ല. സത്യത്തില്‍, ഒരു ഇമെയില്‍ അഡ്രസ്സ് പോലും ആവശ്യമില്ല. നിങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ നല്കി ഇനി എളുപ്പത്തില്‍ മെസഞ്ചര്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. സാധാരണ മെസഞ്ചര്‍ ഉപയോക്താക്കളെപ്പോലെതന്നെ ഫോട്ടോസ്, വീഡിയോസ് എന്നിവ ഷെയര്‍ ചെയ്യുവാനും ഗ്രൂപ്പ് ചാറ്റ്, വോയിസ് കോളിംഗ്, വീഡിയോ കോളിംഗ്, സ്റ്റിക്കറുകള്‍ എന്നി സൗകര്യങ്ങള്‍ ഉപയോഗിക്കുവാനും ഇങ്ങനെ സാധിക്കും.
നിലവില്‍ 700 മില്ല്യന്‍ ആളുകള്‍ ആണ് മെസഞ്ചര്‍ ഉപയോഗിക്കുന്നത്. വിപ്ലവകരമായ പുതിയ മാറ്റത്തിലൂടെ കൂടുതല്‍ ആളുകളെ, പ്രത്യേകിച്ചും ഫെയ്സ്ബുക്ക് അക്കൗണ്ട് വേണം എന്ന നിബന്ധന മൂലം പിന്തിരിഞ്ഞു നിന്നവരെ, ആകര്‍ഷിക്കുവാന്‍ കഴിയും എന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
ആദ്യഘട്ടമെന്നോണം യു.എസ്.എ., പെറു, കാനഡ, വെനെസ്വല എന്നീ രാജ്യങ്ങില്‍ ആവും ഈ സേവനം ലഭ്യമാവുക. ഇന്ത്യയില്‍ ഉടന്‍ തന്നെ എത്തിയാലും മലയാളികള്‍ക്ക് അതുകൊണ്ട് വലിയ പ്രോയോജനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഫെയ്സ്ബുക്ക് ഉണ്ടെങ്കിലും മെസഞ്ചര്‍ ആപ്പ് ഇല്ലാത്തവര്‍ ആയിരിക്കും കേരളനാട്ടില്‍ കൂടുതല്‍ ഉണ്ടാകാന്‍ സാധ്യത.
214 total views, 2 views today