ഇനി ഫേസ്ബുക്കിലും നിങ്ങള്‍ക്ക് സേവ് ചെയ്യാം…

173

194tbwbzb239ejpg

ഒരോ ദിവസവും രസകരമായ പുതിയ കാര്യങ്ങള്‍ അവതരിപ്പിച്ച് പുതുമ നിലനിര്‍ത്താന്‍ മുഖ പുസ്തകം ശ്രമിക്കാറുണ്ട്. ഈയടുത്ത് സങ്കടം രേഖപ്പെടുത്താന്‍ സിമ്പതി ബട്ടണ്‍ വരെ അവര്‍ ആലോചിച്ചതാണ്. പക്ഷെ അതിനേക്കാള്‍ മുമ്പേ മറ്റൊരു സൌകര്യം ഫേസ്ബുക്ക് ഒരുക്കുന്നു. ‘സേവ് ബട്ടണ്‍’.അതെ,ഫേസ്ബുക്കില്‍ കാണുന്ന എന്തും ഇനി നിങ്ങള്‍ക്ക് സൂക്ഷിച്ച് വെക്കാനാകും

നിമിഷങ്ങള്‍ കോണ്ട് ഫേസ്ബുക്ക് ന്യുസ്ഫീഡില്‍ ലക്ഷകണക്കിന് സ്റ്റോറീസ് ആണ് മിന്നി മറയുന്നത്. എല്ലാത്തിലും കണ്ണെത്തിക്കാന്‍ നമുക്ക് കഴിയാറില്ല. ഇനി എങ്ങാനും കണ്ണെത്തിയാല്‍ തന്നെ പിന്നീട് അതൊന്നുവായിക്കാമെന്ന് കരുതി എത്ര അന്വേഷിച്ചാലും കണ്ടുപിടിക്കാനുമാകില്ല. ഈ ഒരു പ്രശ്‌നത്തിനാണ് സേവ് ഓപ്ഷനിലൂടെ ഫേസ്ബുക്ക് പരിഹാരം കാണുന്നത്

ഇതോടെ ഫേസ്ബുക്കില്‍ കാണുന്ന ലിങ്കുകള്‍,സ്ഥലങ്ങള്‍,മൂവീസ്,ടി.വി,സംഗീതം എല്ലാം നിങ്ങള്‍ക്ക് സേവ് ചെയ്യാനാകും. ഇങ്ങനെ സേവ് ചെയ്ത് കാര്യങ്ങള്‍ ഏതു സമയവും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ സേവ് ഫോള്‍ഡറില്‍ ഉണ്ടാകും. ഈ സംവിധാനം ദിവസങ്ങള്‍ക്ക് ഉള്ളില്‍ ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും.