ഫേസ്ബുക്ക് എന്ന “പലചരക്ക്” കട….

228

FBStore

ഫേസ്ബുക്കിനു നമ്മളെ ഭയങ്കര ഇഷ്ടമാണ്… എപ്പോഴും നാം ഫേസ്ബുക്കിന്റെ കൂടെ ഇരിക്കണം. നമ്മള്‍ ഫേസ്ബുക്കും തുറന്നു വച്ച് അതില്‍ നോക്കികൊണ്ട് ഇരിക്കാന്‍ ഫേസ്ബുക്ക് തന്നെ പല പരിപാടികളും നടത്താറുണ്ട്.. എന്തിനും ഏതിനും ഫേസ്ബുക്ക് മതിയെന്നു നമ്മളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ഈ ഫേസ്ബുക്ക് നല്ല രീതിയില്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഏറ്റുവും പുതിയ ഉദാഹരണമാണ് ഫേസ്ബുക്കിന്റെ പുതിയ ‘ബൈ ബട്ടണ്‍’..!!!

ഇനി സാധനങ്ങള്‍ വാങ്ങാന്‍ വേറെ സ്ഥലം അന്വേഷിച്ചുപോകണ്ട, ഫേസ്ബുക്ക് പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്തു വേറെ സൈറ്റുകളില്‍ പോയി സമയം കളയണ്ട, ഇപ്പോള്‍ ഫേസ്ബുക്ക് അവതരിപ്പിക്കുന്ന ‘ബൈ ബട്ടണ്‍’ ഉപയോഗിച്ച് ഫേസ്ബുക്കിനകത്തു വച്ച് തന്നെ നമുക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാം, പൈസ അടയ്ക്കാം മറ്റു വിവരങ്ങള്‍ കൈമാറാം, എല്ലാം ചെയ്യാം…

പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ അമേരിക്കയിലെ ചിലചില്ലറ വ്യാപാര കേന്ദ്രങ്ങളുടെ പരസ്യങ്ങളിലാണ് ഫേസ്ബുക്ക് ഈ ബൈബട്ടണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ വ്യാപാരകേന്ദ്രങ്ങളുടെ ഉല്‍പ്പനങ്ങള്‍ അവരുടെ സൈറ്റില്‍ പോകാതെ നേരിട്ട് ഫേസ്ബുക്ക് വഴിനമ്മുക്ക് ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. സംഗതി വിജയമായാല്‍ ഈ ബൈ ബട്ടണ്‍മറ്റു പരസ്യങ്ങളിലെക്കും ഫേസ്ബുക്ക് വ്യാപിപ്പിക്കും..