ഇനി ഫോണ്‍ കള്ളന്മാരെ പേടിക്കേണ്ട..!!!

165

 

02

ഗൂഗിള്‍,നോക്കിയ,സാംസങ്ങ്, മോട്ടോറോള തുടങ്ങിയ മൊബൈല്‍ കമ്പനികള്‍ ചേര്‍ന്ന് ഒരു തീരുമാനം എടുത്തു. ഇനി മുതല്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഒരു ‘ആന്റിതെഫ്റ്റ്’ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുക. അതായത് ഇനി ഫോണ്‍ കള്ളന്‍ കൊണ്ട് പോയാലും പേടിക്കേണ്ട, അതിനകത്തുള്ള വിവരങ്ങളും മറ്റു രേഖകളും ഉടനടി ലോക്ക് ആകും. കള്ളനു അതില്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകും, പിന്നീട് ഈ ഫോണ്‍ തിരിച്ചു ലഭിക്കുവാണെങ്കില്‍ ഇതേ സോഫ്റ്റ്‌വെയര്‍ നമുക്ക് അണ്‍ലോക്ക് ചെയ്യാനും പറ്റും.  2015 ജുലൈയോടു കൂടി ഈ സംവിധാനം നിലവില്‍ വരും എന്നാണ് ഇപ്പോഴത്തെ കണക്കു കൂട്ടല്‍.

ഇപ്പോഴത്തെ രീതി അനുസരിച്ച് ഈ ഫീച്ചര്‍ ഫോണില്‍ ഓണ്‍ ചെയ്തു ഇട്ടിരുന്നാല്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റു.ഓണ്‍ ചെയ്‌തെ ഇട്ടിരിക്കുന്ന ഫോണ്‍ ആണ് മോഷണം പോകുന്നതെങ്കില്‍ ഈ സംവിധാനം ഉപയോഗ ശൂന്യമാണ്. ആന്‍ഡ്രോയിഡ്, ആപ്പിള്‍ ഫോണുകളില്‍ ഇതേ രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ ഇപ്പോഴേ ഉണ്ടെന്നിരിക്കെ, ഈ പുതിയ സംവിധാനം എത്രത്തോളം വിജയിക്കും എന്നു കണ്ടറിയണം.