Share The Article

Storedot

മൊബൈല്‍ ബറ്ററി ചാര്‍ജ് എന്നത് ഇന്നൊരു സാധാരണ മനുഷ്യന്റെ ജീവിത പ്രശ്‌നമായി മാറിയിരിക്കുന്നു. സ്മാര്‍ട്ട് ഫോണ്‍ അത്രയേറെ മനുഷ്യ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. ഇനി ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടാലോ കുറഞ്ഞത് രണ്ട് മണിക്കൂര്‍ വേണം

എന്നാല്‍ കുറഞ്ഞ സമയം കൊണ്ട് നമ്മുടെ മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിഞ്ഞാലോ? അതും വെറും 30 സെക്കന്റിനുള്ളില്‍. ആ കാലവും വിദൂരമല്ല. 2016നുള്ളില്‍ അത്തരത്തിലുള്ള ബാറ്ററി പുറത്തിറക്കുമെന്നാണ് സ്റ്റോര്‍ ഡോട്ട്എന്ന കമ്പനി പറയുന്നത്.

ബാറ്ററിയുടെ പ്രോട്ടോടൈപ്പ് കമ്പനി നിര്‍മിക്കുകയും ചെയ്തത്രേ. എന്നാല്‍ പ്രോട്ടോടൈപ്പിന് വലിപ്പം കൂടുതലാണെന്നും 2016ഓടെ ഒരു ഫോണില്‍ ഉള്‍ക്കൊള്ളുന്ന വലുപ്പത്തില്‍ ഈ ബാറ്ററിയെ മാറ്റിയെടുത്ത് വിപണിയിലെത്തിക്കുമെന്നും കമ്പനി പറയുന്നു. 3 വര്‍ഷമായിരിക്കും ബാറ്ററിയുടെ ആയുസ്. ഈ കാലയളവിനുള്ളില്‍ 1,500 തവണ ബാറ്ററി ചാര്‍ജ് ചെയ്തുപയോഗിക്കാം.

3 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാവുന്ന ഇലക്ട്രിക് കാര്‍ ബാറ്ററിയും സ്‌റ്റോര്‍ ഡോട്ടിന്റെ പ്രോജക്ടിലുണ്ട്. റഷ്യന്‍ കോടീശ്വരനും ചെല്‍സി ഫുട്‌ബോള്‍ ക്ലബിന്റെ ഉടമയുമായ റോമന്‍ അബ്രമോവിച്ചും ഒരു പ്രമുഖ മൊബൈല്‍ കമ്പനിയും പ്രസ്തുത പ്രോജക്ടിലേക്ക് നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.തെല്‍ അവീവ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ടെക്‌നോളജി കമ്പനിയാണ് സ്റ്റോര്‍ ഡോട്ട്.