ഇനി ഭിക്ഷാടകര്‍ക്കും ബാങ്ക് അക്കൗണ്ട്‌ …!

bank3a

വാര്‍ത്തകണ്ട് ഞെട്ടണ്ട കേട്ടോ .. ഉത്തര്‍പ്രദേശ് ആസ്ഥാനമായുള്ള എച്ച് സി ബി എല്‍ കോഓപ്പറേറ്റിവ് ബാങ്കാണ് ഇത്തരമൊരു പുതിയ കാല്‍വെപ്പ് നടത്തിയത്. സമൂഹത്തില്‍ താഴെത്തട്ടിലുള്ളവരെ സാമ്പത്തികഉന്നമനത്തിനായി കരുത്തരാക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യംവെക്കുന്നത്. ഇന്ത്യയില്‍ ഇത്തരമൊരു സംരംഭം ആദ്യമായി തുടങ്ങിയത് എച്ച് സി ബി എല്‍ കോഓപ്പറേറ്റിവ് ബാങ്കാണ്, ലക്‌നൌവില്‍ 160 ഓളം ഭിക്ഷാടകര്‍ ഇതിനകം ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി അക്കൗണ്ടുകള്‍ തുടങ്ങി.

സമൂഹത്തിന്റെ അധഃസ്ഥാനത്തുള്ളവരെയും കൂടി ബാങ്കിംഗ് മേഖലയില്‍ ഉള്‍പ്പെടുത്തി അവരുടെ സാമ്പത്തികമേഖലയും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ബാങ്കിനുള്ളത്. 7 ഓളം ശാഖകള്‍ ലക്‌നൌവില്‍ ഇപ്പോള്‍ പ്രവൃത്തിക്കുന്ന ബാങ്ക് കൂടുതല്‍ ശാഖകള്‍ ഉത്തര്‍പ്രദേശിന്റെ ഉള്‍പ്രദേശങ്ങളില്‍ സമീപഭാവിയില്‍ തുടങ്ങുമെന്നും ബാങ്ക് വൃത്തങ്ങള്‍ അറിയിക്കുന്നു.