ഇനി മുതല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ “ചായ കാപ്പി വട” വിളിയില്ല.!

    197

    new

    അങ്ങനെ ആ നിലവിളി ശബ്ദം അവസാനിക്കുകയാണ്. നമ്മുടെ റെയില്‍വേ സ്റ്റേഷനുകളിലെ നൊസ്റ്റള്‍ജിയായ ആ വിളി അവസാനിക്കുകയാണ്, അല്ല അവസാനിപ്പിക്കുകയാണ്. റെയില്‍വേ സ്റ്റേഷനുകളില്‍ ഭക്ഷണസാധനങ്ങള്‍ കൊണ്ടുനടന്നുള്ള വില്‍പ്പന 2015 ജനുവരി ഒന്നിന് അവസാനിക്കും.  ദക്ഷിണ റയില്‍വേയാണ് ഈ നിരോധനത്തിന് മുന്‍കൈ എടുത്തിരിക്കുന്നത്.

    മിക്ക റയില്‍വേസ്റ്റേഷനുകളിലും ഏതാനും മിനിട്ടുകള്‍ മാത്രം ട്രെയിന്‍ നിര്‍ത്തിയിടുന്ന അവസരങ്ങളില്‍ യാത്രക്കാരുടെ അടുത്തേക്ക് ചായയും വെള്ളവും വടയും ഒക്കെ ഓടിയെത്തിയിരുന്നത് യാത്രക്കാര്‍ക്ക് വലിയ ഒരു ആശ്വാസം തന്നെയായിരുന്നു. റെയില്‍വേയുടെ ഈ പുതിയ തീരുമാനം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും എന്ന് ഉറപ്പാണ്‌.

    ഇനി മുതല്‍ ട്രെയിന്‍ നിര്‍ത്തുമ്പോള്‍ പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി സ്റ്റാളുകളില്‍ പോയി ഭക്ഷണം കഴിക്കുവാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരാകും.