bryanshaw

മൊബെല്‍ ഫോണ്‍ ക്യാമറയിലൂടെ കുഞ്ഞുങ്ങളുടെ കണ്ണിനെ ബാധിക്കുന്ന ക്യാന്‍സറിനെ തിരിച്ചറിയാന്‍ കഴിയുമെന്ന് ബ്രിട്ടണിലെ ‘ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ് ‘ വെളിപ്പെടുത്തി. കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റിനബ്ലാസ്റ്റോമ എന്ന ക്യാന്‍സറാണ് മൊബെല്‍ ഫോണ്‍ ക്യാമറയുടെ ഫ്‌ളാഷിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നത്. ഇത് കുട്ടികളുടെ കണ്ണിന്റേയും ജീവന്റേയും സുരക്ഷക്ക് വളരെ ഉപകാരപ്രദമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

‘റെറ്റിനബ്ലാസ്‌റ്റോമ’ അപൂര്‍വമായി മാത്രം കാണുന്ന ക്യാന്‍സറാണ്, ബ്രിട്ടണില്‍ വര്‍ഷം 4050 കുട്ടികളില്‍ മാത്രമാണ് ഇത് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. രോഗം തുടക്കത്തിലേ തിരിച്ചറിഞ്ഞ് അതിവേഗത്തില്‍ പടരുന്നതില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ കഴിയും എന്നാണ് ‘ചൈല്‍ഡ്ഹുഡ് ഐ ക്യാന്‍സര്‍ ട്രസ്റ്റ്’ പറയുന്നത്, ഒപ്പം ഇതിന്റെ പ്രചാരണത്തിനായി അവര്‍ ഒരു പോസ്റ്റര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കുഞ്ഞിന്റെ ക്ലോസപ് ചിത്രമാണ് ഇതിനായി അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കുഞ്ഞിന്റെ കൃഷ്ണമണികള്‍ക്ക് അസാധാരണമായ പ്രത്യേകതകള്‍ ഒന്നും ഉണ്ടാകില്ല. എന്നാല്‍ മൊബെല്‍ ഫ്‌ലാഷ് വീഴുമ്പോള്‍ ഒരു കൃഷ്ണമണി വെളുത്തിരിക്കുന്നതായി കാണാം. ഇങ്ങനെയാണ് കുട്ടികളിലെ ‘റെറ്റിനബ്ലാസ്റ്റോമ’ തിരിച്ചറിയാന്‍ സാധിക്കുന്നത്.

കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഈ രോഗം കണ്ണിനെ മുഴുവനായും പിന്നെ തലച്ചോറിനേയും ബാധിക്കും, തുടര്‍ന്ന് രോഗി രക്ഷപ്പെടാനുള്ള സാധ്യത ഇല്ലാതാകും. എന്നാല്‍ തുടക്കത്തില്‍ തന്നെ ഇത്തരത്തില്‍ ക്യാന്‍സര്‍ തിരിച്ചറിഞ്ഞാല്‍ കണ്ണുമാത്രമല്ല കുഞ്ഞിന്റെ ജീവനും രക്ഷിക്കാന്‍ കഴിയുമെന്നാണ് ചൈല്‍ഡ്ഹുഡ് അധികൃതര്‍ വ്യക്തമാക്കിയത്.

You May Also Like

57-ലും യുവത്വം, സൽമാന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തുന്നു, ഈ നുറുങ്ങുകൾ നിങ്ങളും പിന്തുടരുക

ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടൻ സൽമാൻ ഖാൻ ഡിസംബർ 27 ന് തന്റെ 57-ാം ജന്മദിനം…

ഭ്രൂണഹത്യ ഒരു പരിഹാരമോ ?

ദൈവം തരുന്നത് നമ്മള്‍ കയ്യും നീട്ടി സ്വീകരിക്കണം, എല്ലാവര്‍ക്കും അതിനുള്ള ഭാഗ്യം ഉണ്ടായെന്നു വരില്ല. ഞാന്‍ ഒരു ഡോക്ടര്‍ ആണെങ്കിലും ഒരു അമ്മയാവാന്‍ എനിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല അതിന്റെ വേദന എനിക്ക് മാത്രമേ അറിയുകയുള്ളു, നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ എനിക്ക് തന്നു കൂടെ നിങ്ങളുടെ കുഞ്ഞിനെ ! ഈ അപേക്ഷ കേട്ട് പതറിപോയ അവളുടെ കണ്പീലിയില്‍ നിന്ന് ഒരു കണ്ണു നീര്‍ തുള്ളി ഉതിര്‍ന്നു വീണു.

“രണ്ടാമത്തെ തലച്ചോർ”

നമ്മുടെ ശരീരത്തിലെ പ്രതിരോധസംവിധാനത്തിൻ്റെ 80 ശതമാനം പ്രവർത്തിക്കുന്നത് അന്നനാളത്തിൽ നിന്നാണ്. പ്രകൃതിയുടെ ആൻറ്റിഡിപ്രെസൻറ് എന്നറിയപ്പെടുന്ന സെറൊടോണിൻ 90 ശതമാനവും ഉത്‌പാദിപ്പിക്കപ്പെടുന്നത് നമ്മുടെ കുടലുകളിലാണ്. ബാക്കിയുള്ള 10 ശതമാനം മാത്രമേ തലച്ചോറിൽ ഉത്‌പാദിപ്പിക്കപ്പെടുന്നുള്ളൂ. അപ്പോൾ ഒന്നറിയുക, നിങ്ങളുടെ കുടലിലെ ആ സൂക്ഷ്മജീവികളാണ് നിങ്ങളുടെ മാനസീക നിലയെ നിശ്ചയിക്കുന്ന പ്രധാന ഘടകം.

ലിംഗ നിര്‍ണ്ണയത്തിലെ തകരാറുകള്‍ – മോഹന്‍ പൂവത്തിങ്കല്‍..

ചില പുരുഷന്മാര്‍ സ്ത്രീ വസ്ത്രം അണിഞ്ഞ് ലൈംഗീക സംതൃപ്തി നേടാനാഗ്രഹിക്കുന്നു. ഇതിനെയാണ് ട്രാന്‍സ്വെസ്റ്റിസം എന്ന് വിളിക്കുന്നത്.