ഇനി യാത്ര ‘ചുമരില്ലാത്ത’ വിമാനത്തില്‍ !

290

windowless-plane

വിമാനയാത്രക്കിടെ ആകാശക്കാഴ്ചകള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മള്‍ എല്ലാവരും. അത് കൊണ്ട് തന്നെ വിന്‍ഡോ സൈഡ് ടിക്കറ്റ് ലഭിക്കുവാന്‍ നമ്മള്‍ ശ്രമിക്കുകയും ചെയ്യും. എന്നാലിനി ആകാശക്കാഴ്ച്ച കാണുവാന്‍ വിന്‍ഡോകളുടെ ആവശ്യമില്ലെന്നാണ് പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്ക്നീക്കോണ്‍ ഡിസൈന്‍ കമ്പനി പറയുന്നത്. അവരുടെ പുതിയ ജെറ്റ് ഡിസൈന്‍ കണ്‍സെപ്റ്റില്‍ വിമാനത്തിന് വിന്‍ഡോകളില്ല, ചുമരും നിങ്ങള്‍ കാണില്ല. ചുമരില്ലാത്ത വിമാനമോ, ഞെട്ടിയോ ?

വിമാനത്തിനുള്ളില്‍ നിന്നും 360 ഡിഗ്രീ കാഴ്ചകള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശം വെച്ചാണ് ഈ കമ്പനി ഈ വിമാന മോഡല്‍ വികസിപ്പിച്ചെടുത്തത്. സത്യത്തില്‍ ഈ വിമാനത്തിനു ചുമരുണ്ടെന്നതാണ്, എന്നാല്‍ ആ ചുമര്‍ നമ്മള്‍ കാണില്ല, മറിച്ച് വിമാനത്തിനു പുറത്ത് ഘടിപ്പിച്ച ക്യാമറകള്‍ തത്സമയം ഷൂട്ട്‌ ചെയ്യുന്ന 360 ഡിഗ്രീ കാഴ്ചകള്‍ ആയിരിക്കും നമ്മിലേക്ക് എത്തുക.

IXION Windowless Jet Concept from Technicon Design – France on Vimeo.

ഇനി അതിലേറെ രസകരം എന്തെന്നാല്‍ ഈ വിമാനത്തിന്റെ അദൃശ്യ ചുമരില്‍ നമ്മള്‍ കാണുക പുറം കാഴ്ചകള്‍ മാത്രമായിരിക്കില്ല, മറിച്ച് ഗ്രാന്‍ഡ്‌ കാനിയോന്‍ ആകട്ടെ, ചന്ദ്രോപരിതലം ആകട്ടെ, എന്തിനേറെ ഒരു സിനിമയാകട്ടെ അങ്ങിനെ എന്തും നമുക്ക് ഉള്ളില്‍ നിന്നും കാണാം. ഇനിയും അത്ഭുതങ്ങള്‍ ഉണ്ട് ഇതില്‍. ഇതിന്റെ പുറത്തുള്ളത് സോളാര്‍ പാനലുകള്‍ ആണ്. വിമാനത്തിന്റെ മറ്റു ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള ഊര്‍ജ്ജം അവിടെ നിന്നും ലഭിക്കും.

അത് കൊണ്ട് നമുക്ക് കാത്തിരിക്കാം ഇങ്ങനെയൊരു വിമാനയാത്രക്കായി..

Advertisements