പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത…
യുഎഇയിലേക്ക് വര്‍ക്ക് പെര്‍മിറ്റോടു കൂടി വിസ ലഭിച്ചാല്‍ സൗദിയിലും ഒമാനിലും ഖത്തറിലും പോയി ജോലി ചെയ്യാന്‍ അവസരം.
ഏത് രാജ്യത്ത് ജോലി ചെയ്താലും നാട്ടിലേക്ക് പത്ത് കാശയ്ക്കണം എന്ന ചിന്താഗതിയുള്ള മലയാളികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ ലക്ഷ്യമിടുന്ന ഏകീകൃത വിസാ സംവിധാനം ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. ഒരു ജിസിസി രാജ്യത്ത് ജോലി ചെയ്യാന്‍ വിസയുള്ള വിദേശ തൊഴിലാളിക്ക് മറ്റ് ജിസിസി രാജ്യങ്ങളിലേക്ക് സ്വതന്ത്രമായി പോകാനും പണിയെടുക്കാനും കഴിയുന്ന വിധത്തിലുള്ള നിയമപരിഷ്ക്കാരത്തിന് ജിസിസി രാജ്യങ്ങള്‍ ആലോചന തുടങ്ങിയെന്നാണ് വാര്‍ത്തകള്‍. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതും ഏകീകൃത വിസാ സംവിധാനം ഉപകാരപ്രദമാകുമെന്നാണ് ജിസിസി രാജ്യങ്ങളുടെ പ്രതീക്ഷ.
ഒരു ജിസിസി രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്കു മറ്റു ജിസിസി രാജ്യങ്ങളിലേക്ക് ഒറ്റ ടൂറിസ്റ്റ് വീസയില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന സംവിധാനം ഏര്‍പ്പെടുത്തുകയാണ് ലക്ഷ്യം. നിലവില്‍ ഒരോ രാജ്യത്തേക്കും പ്രത്യേകം ടൂറിസ്റ്റ് വീസ എടുക്കണം. സൗദി അറേബ്യ ഒഴിച്ചുള്ള മറ്റു ജിസിസി രാജ്യങ്ങള്‍ ചില പ്രഫഷനില്‍ ജോലി ചെയ്യുന്നവര്‍ക്കു വീസ ഓണ്‍ അറൈവല്‍ സംവിധാനം അനുവദിച്ചിട്ടുണ്ട്.
പുതിയ സംവിധാന പ്രകാരം മറ്റൊരു ഗള്‍ഫ് രാജ്യത്ത് ജോലി ചെയ്യുന്ന തൊഴിലാളിക്ക് രണ്ടാഴ്ച്ച വരെ വേറെ രാജ്യത്ത് തങ്ങാന്‍ സാധിക്കും വിധമാകും പരിഷ്ക്കാരം വരുത്തുക. ഏകീകൃത ടൂറിസ്റ്റ് വിസാ സംവിധാനം ഏര്‍പ്പെടുത്തി അത് വിജയം കണ്ടാലാകും വര്‍ക്ക് പെര്‍മിറ്റ് വിസയുടെ കാര്യത്തിലൂം കൂടുതല്‍ തീരുമാനം കൈക്കൊള്ളുക. വിദഗ്ധ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ സേവനം ഗള്‍ഫ് രാജ്യങ്ങളിലെ എല്ലായിടത്തും ലഭ്യമാകാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നതാണ് ജിസിസി രാജ്യങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള നേട്ടം.