ഇനി റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ സ്മാര്‍ട്ട്‌ഫോണിലൂടെ വാങ്ങാം

223

3TH-_WIFI_STATION__940692f

നിങ്ങള്‍ റെയില്‍വേ ടിക്കറ്റ് മുന്‍കൂര്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ സുഖകരമായ യാത്ര ആസ്വദിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. എന്നാല്‍ റിസര്‍വേഷന്‍ ലഭിക്കാത്തവരുടെ കാര്യമോ , യാത്ര ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ അതു തന്നെ ഭാഗ്യം. ഇത്തരക്കാരെ ലക്ഷ്യം വെച്ചാണ് ഇന്നത്തെ റയില്‍ ബജറ്റില്‍ ഓപ്പറേഷന്‍ 5 മിനിട്ട്‌സ് പ്രഖ്യാപിച്ചിട്ടുള്ളത്.

യാത്രയ്ക്ക് തൊട്ടു മുമ്പ് റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ വഴി ബുക്ക് ചെയ്യുന്ന സംവിധാനമാണ് ഇത്. ഇതിലൂടേ ട്രെയില്‍ എത്തിക്കഴിഞ്ഞും നമുക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. വളരെ തിരക്കുകള്‍ക്കിടയില്‍ ക്യൂ ഒഴിവാക്കാന്‍ പുതിയ പദ്ധതി സഹയിക്കും.

ഐ.ആര്‍.സി.ടി.സി യുടെ ആപ്ലിക്കേഷന്‍ വഴിയാകും ഓപ്പറേഷന്‍ 5 മിനിട്ട്‌സ് നടപ്പിലാക്കുക. 400 സ്റ്റേഷനുകളില്‍ വൈഫൈ നല്കാനും ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലും ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനം ഒരുക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.