ഇനി വായ്നാറ്റം പറഞ്ഞു തരാനും റോബോട്ട്

171

418061_4641890698712_727672670_n

ശരീര ദുര്‍ഗന്ധം നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ? അല്ലെങ്കില്‍ വായ്‌നാറ്റം കാരണം നിങ്ങളുടെ ജീവിതം തന്നെ കഷ്ടത്തിലാണോ? ചിലര്‍ക്ക് വായ്‌നാറ്റം ഉണ്ടോ എന്ന് തന്നെ അറിയില്ലായിരിക്കാം. കൂടെ വര്‍ക്ക്‌ ചെയ്യുന്നവരോ ഭാര്യയോ മറ്റോ പറഞ്ഞിട്ടാവും അവര്‍ തങ്ങളുടെ വായയുടെ നാറ്റത്തെ കുറിച്ച് മനസിലാക്കുക. ഇങ്ങനെ ഉള്ളവര്‍ക്കായി ഇതാ ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ പുതിയ റോബോട്ടുകള്‍ തയ്യാറാക്കിയിരിക്കുന്നു. നിങ്ങളുടെ കാലിലെ ദുര്‍ഗന്ധവും വായ്‌നാറ്റവും അടക്കമുള്ള ശരീര ദുര്‍ഗന്ധങ്ങള്‍ എല്ലാം അത് തിരിച്ചറിഞ്ഞു നിങ്ങളെ അറിയിക്കും. ജപ്പാനിലെ റോബോട്ട് നിര്‍മാതാക്കളായ ക്രേസിലാബോയും കിതാക്യുശുവുമാണ് ഇത്തരം റോബോട്ടുകള്‍ ഇറക്കുന്നത്.

ഇനി നിങ്ങളുടെ സോക്ക്സ്‌ മാറ്റിയിട്ട് മൂന്നാല് ദിവസം ആയി എന്നിരിക്കട്ടെ. നിങ്ങള്‍ ഒഴികെ ബാക്കി നാട്ടിലുള്ളവര്‍ എല്ലാവരും നിങ്ങളുടെ സോക്ക്സിന്റെ നാറ്റത്തെ കുറിച്ച് അറിയും. അത്തരക്കാര്‍ക്കായി സോക്ക്‌സ് മാറ്റാനും ബ്രഷ് ചെയ്യാനും സമയമായെന്ന് റോബോട്ടുകള്‍ മുന്നറിയിപ്പ് നല്കും.

സ്ത്രീകളുടെ രൂപത്തില്‍ ഉള്ളതും ഒരു പട്ടിയുടെ രൂപത്തില്‍ ഉള്ളതും ആണ് ഈ റോബോട്ടുകള്‍ . ഈ റോബോട്ടിന്റെ മുഖത്തേക്ക് നമ്മള്‍ ശ്വാസം വിടുമ്പോള്‍ വായ്‌നാറ്റം ഉണ്ടെങ്കില്‍ അത് പറഞ്ഞു തരും. വായ്‌നാറ്റമുള്ളവര്‍ അടുത്തചെന്ന് സംസാരിച്ചാല്‍ ‘യക്ക്! യു ഹാവ് ബാഡ് ബ്രത്’എന്ന് അത് നമുക്ക്‌ മുന്നറിയിപ്പ് നല്കും.

ഇനി അഥവാ നല്ല മണമാണെങ്കില്‍ ഈ റോബോട്ട് പറയും ‘ഇറ്റ് സ്‌മെല്‍സ് ലൈക്ക് സിട്രസ്’! ഇനി നായയുടെ രൂപത്തില്‍ ഉള്ള റോബോട്ട് ആണെങ്കില്‍ കാലിലെ ദുര്‍ഗന്ധം മനസിലാക്കി നമുക്ക്‌ പറഞ്ഞു തരും.