ഇനി വിരലുകളുടെ എണ്ണം അഞ്ചല്ല, ഏഴ്..!!!

181

46tpyc7p-1379916191

അഞ്ചു വിരലുകള്‍ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്ന് ഇനിയാരും പരാതി പറയരുത്..!!! ഇനി അഥവ അങ്ങനെ ഒരു പരാതിയുണ്ടെങ്കില്‍ അത് പരിഹരിക്കാനാണ് ഈ ഗവേഷകര്‍ ഒരുങ്ങുന്നത്. കൈകള്‍ക്ക് ഇരട്ടിബലം നല്‍കാന്‍ രണ്ടു യന്ത്രവിരലുകള്‍ കൂടി ഘടുപ്പിക്കാന്‍ ഒരുങ്ങുകയാണ് മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍. ചെറുവിരലിനും തള്ള വിരലിനും അടുത്തായിയാണ് ഈ പുതിയ യന്ത്ര വിരലുകള്‍ വരുന്നത്. വാച്ച്‌പോലെ കൈതണ്ടയില്‍ ഇതു ഘടിപ്പിക്കാന്‍ സാധിക്കും. ഇതു ഘടിപ്പിച്ചു കഴിഞ്ഞാല്‍ കൈകള്‍ക്ക് ഇരട്ടി ബലം ലഭിക്കും.

നമ്മുടെ സ്വന്തം വിരലുകള്‍ പ്രവര്‍ത്തിക്കും പോലെ തന്നെ യന്ത്രവിരലുകളും പ്രവര്‍ത്തിക്കും .ഇതിനു പ്രതേക നിര്‍ദ്ദേശങ്ങള്‍ ഒന്നും കൊടുക്കേണ്ട കാര്യമില്ല. എന്തായാലും ഈ കണ്ടുപിടിത്തം കൈയ്ക്ക് പണിയുണ്ടാക്കും എന്ന് തീര്‍ച്ച..!!!