ഇനി സ്ട്രീറ്റ് ലൈറ്റ് വേണ്ടേ വേണ്ട; റോഡ്‌ തന്നെ നിങ്ങള്‍ക്ക് വെളിച്ചം കാണിക്കും !

226

1

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ പ്രൊ ടെക് ആണ് ഈ പുത്തന്‍ വിദ്യ നടപ്പില്‍ വരുത്തുന്നത്. റോഡുകളില്‍ സ്ട്രീറ്റ് ലൈറ്റ് ഇല്ലാതെ തന്നെ റോഡിലെ ഒരു മിശ്രിതം കാരണം റോഡ്‌ മുഴുവന്‍ പ്രകാശിക്കുന്ന വിദ്യയയുമായാണ് ഇവര്‍ എത്തിയിക്കുന്നത്. സ്റ്റാര്‍പാത്ത് എന്ന പേരില്‍ ഇവര്‍ പുറത്തിറക്കിയ പ്രത്യേക തരം സ്പ്രേയാണ് ഈ വെളിച്ചത്തിന് നിദാനം. വെളിച്ചം തരുന്നതിനു പുറമേ വഴുക്കല്‍ ഒഴിവാക്കുകയും വെള്ളം കെട്ടിനില്‍ക്കാതിരിക്കുകയും ചെയ്യും ഈ സ്പ്രേ അടിച്ച റോഡുകളില്‍ .

വളരെ ചെലവു കുറഞ്ഞ ഈ പദ്ധതിക്ക് പിന്നീടു യാതൊരു ഊര്‍ജ്ജവും വേണ്ടതില്ല എന്നതാണ് പ്രത്യേകത. അതിലെ ഒരു മെറ്റീരിയലിന് അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിച്ചു വെക്കുവാനുള്ള ശക്തിയുണ്ട്. ഇംഗ്ലണ്ടിലെ 140 മീറ്റര്‍ നീളത്തിലുള്ള ഒരു റോഡിലാണ് ഈ വിദ്യ പരീക്ഷിക്കപ്പെട്ടിട്ടുള്ളത്. ആകെ നാലു മണിക്കൂര്‍ ആണ് അവിടെ മിശ്രിതം തളിക്കുന്നതിനു വേണ്ടി വന്നത്. ആദ്യം റോഡില്‍ ഒരു പോളിയൂറിത്തീന്‍ മെറ്റീരിയല്‍ സ്പ്രേ ചെയ്യുകയാണ് വേണ്ടത്. പിന്നീട അള്‍ട്രാവയലറ്റ് രശ്മികള്‍ സൂക്ഷിച്ചു വെക്കുന്നതിനുള്ള മിശ്രിതം അതിനു ശേഷം പോളിആസ്പാര്‍ടിക് ടോപ്‌ കോട്ടും സ്പ്രേ ചെയ്യും. ഇത്രയും ആയാല്‍ സംഗതി.

ഇംഗ്ലണ്ടിലെ കേംബ്രിജിലെ ക്രൈസ്റ്റ്സ് പീസസ് പാര്‍ക്കിലെ റോഡിലെ ദൃശ്യങ്ങള്‍ ആണ് ചിത്രത്തില്‍ കാണുന്നത്.